കേരള ക്ഷേത്രവാദ്യകല അക്കാദമിയുടെ ഓണക്കിറ്റ് വിതരണം ഡോ.ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു.

കേരള ക്ഷേത്ര വാദ്യകല അക്കാദമി തൃശ്ശൂര്‍ മേഖലയുടെ ഓണക്കിറ്റിന്റെയും ഓണപ്പുടവയുടെയും വിതരണോദ്ഘാടനം ഡോ. ബോബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു. കേരള ക്ഷേത്ര വാദ്യകല അക്കാദമി തൃശ്ശൂര്‍ മേഖല പ്രസിഡണ്ട് ഗുരുവായൂര്‍ ഹരിവാര്യര്‍ ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. ഡോ. ബോബി ചെമ്മണൂരിനെ പെരുവനം കുട്ടന്‍മാരാര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍, നന്ദകുമാര്‍(കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട്), അന്തിക്കാട് പത്മനാഭന്‍(കേരള ക്ഷേത്ര വാദ്യകല അക്കാദമി സംസ്ഥാന പ്രസിഡണ്ട്), കീഴൂട്ട് നന്ദനന്‍(കേരള ക്ഷേത്ര വാദ്യകല അക്കാദമി സംസ്ഥാന ട്രഷറര്‍) തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ചടങ്ങില്‍ രാഹുല്‍ മംഗലത്ത് സ്വാഗതവും ചിറയ്ക്കല്‍ റോബീഷ് നന്ദിയും പറഞ്ഞു.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602