സുഷ്മിത ദേവിന്റെ രാജി; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കപില്‍ സിബല്‍

ന്യൂഡല്‍ഹി: അഖിലേന്ത്യ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവിന്റെ രാജിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. യുവനേതാക്കള്‍ കോണ്‍ഗ്രസ് വിടുമ്പോള്‍ പാര്‍ട്ടി ശക്തിപ്പെടുത്തുന്ന പ്രായമായവരെ വിമര്‍ശിക്കുന്നു എന്നാണ് കപില്‍ സിബല്‍ പ്രതികരിച്ചത്. കണ്ണടച്ചാണ് പാര്‍ട്ടിയുടെ പോക്കെന്നും അദ്ദേഹം വിമര്‍ശിച്ചു.

സുഷ്മിത ദേവ് കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചെന്ന വാര്‍ത്ത ഇന്ന് രാവിലെയാണ് പുറത്തുവന്നത്. നേതൃത്വവുമായി പിണങ്ങി നില്‍ക്കുകയായിരുന്നു സുഷ്മിത ദേവ്. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് സുഷ്മിത രാജിക്കത്ത് നല്‍കി.

© 2024 Live Kerala News. All Rights Reserved.