കൊടകര കുഴല്‍പ്പണ കേസ്; അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കൊച്ചി: കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇ.ഡി, ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിങ്ങനെ 3 ഏജന്‍സികള്‍ക്കാണ് അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കൊടകര കുഴല്‍പ്പണക്കേസിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി കൊണ്ടുവന്ന പണമാണ് കൊടകരയില്‍ വച്ച് നഷ്ട്ടപ്പെട്ടതെന്നും തെരഞ്ഞെടുപ്പിന് ബിജെപി എത്തിച്ചത് ഹവാല പണം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അന്തര്‍സംസ്ഥാന ബന്ധമുള്ളതിനാല്‍ കേസ് ഇ ഡി, ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്‌മെന്റുകള്‍ അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. രണ്ടാമത്തെ തവണയാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കുന്നത്.

© 2022 Live Kerala News. All Rights Reserved.