ബോചെ ബ്രാന്റ് ട്രാൻസ്പരന്റ് മാസ്ക് തൃശൂർ ജില്ലാ കളക്ടർക്ക് നൽകി

തൃശൂർ : ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസ് പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്പിരന്റ് മാസ്കായ ബോചെ ബ്രാന്റ് ട്രാൻസ്പരന്റ് മാസ്ക് തൃശൂർ ജില്ലാ കളക്ടർക്ക് നൽകി. കലക്ടറേറ്റിൽ വച്ച് നടന്ന ചടങ്ങിൽ കളക്ടർ ഹരിത വി. കുമാർ ഐ എ എസ് മാസ്ക് സ്വീകരിച്ചു. ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസ് വക്താക്കളായ ശ്രീകുമാർ, ജീമോൻ എന്നിവർ ചേർന്നാണ് മാസ്ക് വിതരണം ചെയ്തത്.
മാസ്കുകളുടെ ശ്രേണിയിലെ ഏറ്റവും പുതിയ മോഡലാണ് ബോചെ ബ്രാന്റ് ട്രാൻസ്പരന്റ് മാസ്കുകൾ . തുണി മാസ്കുകളെ പോലെ ഈർപ്പം പിടിക്കാത്തതിനാൽ ബ്ലാക്ക് ഫംഗസ് പോലുള്ള രോഗങ്ങൾക്കെതിരെ ബോചെ മാസ്കുകൾ കൂടുതൽ ഫലപ്രദമാണ്.
ഇന്റർനാഷണൽ ഡിസൈനിലുള്ള ബോചെ മാസ്കുകൾ സാനിറ്റൈസർ ഉപയോഗിച്ച് ദിവസേന അണുവിമുക്തമാക്കാവുന്നതുമാണ്. അൾട്രാവയലറ്റ് രശ്മികളിൽ നിന്നും സംരക്ഷണം നല്കുന്ന വിർജിൻ പോളി കാർബണേറ്റ് ഉപയോഗിച്ചാണ് മാസ്ക് നിർമ്മിച്ചിട്ടിട്ടുള്ളത്. പൊട്ടാത്തതും, കണ്ണടയിൽ ഈർപ്പം വരാത്തതുമായ മാസ്ക്, എളുപ്പത്തില് കഴുകി സാനിറ്റൈസ് ചെയ്ത് ഉപയോഗിക്കാം. വാട്ടർപ്രൂഫ് ആയതിനാൽ മഴക്കാലത്തും ഉപയോഗിക്കാം. ഇവ കൂടുതല് കാലം ഈടുനില്ക്കുന്നതും തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോള് കണങ്ങൾ പുറത്തേക്ക് കടക്കാത്തതും പുറത്തുനിന്നുള്ള രോഗാണുക്കളെ ഫലപ്രദമായി തടയുന്നതുമാണ്.

© 2024 Live Kerala News. All Rights Reserved.