ലോകത്ത് 19.47 കോടി കോവിഡ് ബാധിതര്‍; ആശങ്കയില്‍ ലോകരാജ്യങ്ങള്‍

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇതുവരെ പത്തൊന്‍പത് കോടി നാല്‍പത്തിയേഴ് ലക്ഷം പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇരുപത്തിനാല് മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 41.74 ലക്ഷം പേര്‍ മരിച്ചു.

ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ മൂന്നര കോടിയിലേറെപ്പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. 6.26 ലക്ഷം പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം രണ്ട് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം കടന്നു.

അതേസമയം, ഇന്ത്യയില്‍ ഇന്നലെ 39,742 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി പതിമൂന്ന് ലക്ഷം കടന്നു. നിലവില്‍ 4.08 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 4.20 ലക്ഷം പേര്‍ മരിച്ചു. ബ്രസീലിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്ത് ഒരു കോടി തൊണ്ണൂറ്റിയാറ് ലക്ഷം പേര്‍ക്ക് ഇതുവരെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. 5.49 ലക്ഷം പേര്‍ മരിച്ചു.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602