മതത്തിന്റെ പേരിൽ വോട്ട് പിടിക്കാത്ത പാർട്ടിയാണ് ബിജെപിയെന്ന് രാജ്‌നാഥ് സിംഗ്

ചെന്നൈ: ജാതിയുടെയും മതത്തിന്റെയും പേരിൽ വോട്ട് പിടിക്കാത്ത പാർട്ടിയാണ് ബിജെപി എന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. തമിഴ്നാട്ടിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് രാജ്നാഥ് സിംഗിന്റെ പ്രസ്താവന. തമിഴ്നാട്ടിൽ ജാതിയടിസ്ഥാനത്തിൽ വോട്ടുകൾ നേടാനാണ് ഡിഎംകെ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

“ജാതി, മതം, വംശം തുടങ്ങിയവയുടെ പേരിൽ ഞങ്ങൾ വോട്ട് പിടിക്കാറില്ല. നീതിയ്ക്കും മാനുഷികതയ്ക്കും വേണ്ടിയുള്ള രാഷ്ട്രീയമാണ് ബിജെപിയുടേത്. എല്ലാവർക്കും നീതി ലഭിക്കണം”. തെരെഞ്ഞെടുപ്പ് പ്രസംഗത്തിനിടെ രാജ്‌നാഥ് സിംഗ് പറഞ്ഞു.