ഇന്ത്യക്കാര്‍ ഇന്‍റര്‍നെറ്റ് സെര്‍ച്ച് ഉപയോഗിക്കുന്ന രീതിയെല്ലാം മാറിയെന്ന് ഗൂഗിള്‍

ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ ലോക്ക്ഡൌണിന് ശേഷം ഇന്ത്യക്കാരുടെ ഇന്‍റര്‍നെറ്റ് ഉപയോഗ രീതികളും, സെര്‍ച്ചിംഗ് രീതികളും അടിമുടി മാറിയതായി റിപ്പോര്‍ട്ട്. ഗൂഗിള്‍ തന്നെയാണ് ഈ കാര്യം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇയര്‍ ഇന്‍ സെര്‍ച്ച്2020 എന്ന റിപ്പോര്‍ട്ടിലാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

ഇതില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇങ്ങനെയാണ്, ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സെര്‍ച്ചുകള്‍ ഈ കാലയളവില്‍ വന്‍ വളര്‍ച്ചയാണ് ഉണ്ടായത്. പ്രാദേശിക വിവരങ്ങൾ, പ്രാദേശിക ഭാഷയിൽ സെര്‍ച്ച് ചെയ്യുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചു. ഗൂഗിൾ ട്രാൻസ്‌ലേറ്റിന്റെ സഹായത്തോടെ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം ചെറുനഗരങ്ങളിൽ വർധിച്ചു.
ഓവർ ദി ടോപ്(ഒടിടി) പ്ലാറ്റ്ഫോമുകളുമായി ബന്ധപ്പെട്ട തിരച്ചിൽ മെട്രോ നഗരങ്ങളെക്കാൾ 1.5% കൂടുതലായിരുന്നു ചെറുകിട, ഇടത്തരം നഗരങ്ങളിലെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ 90% ഉപയോക്താക്കളും ഇന്ത്യൻ ഭാഷകളിലെ യുട്യൂബ് വിഡിയോകൾ കാണാനാണു താൽപര്യപ്പെടുന്നത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

© 2022 Live Kerala News. All Rights Reserved.