ട്രംപിന്റെ ഗ്രീന്‍കാര്‍ഡ് ഉത്തരവ് മരവിപ്പിച്ച് ജോ ബൈഡന്‍; കുടിയേറ്റ വിലക്ക് നീക്കി

വാഷിങ്ടന്‍: ഡൊണാള്‍ഡ് ട്രംപിന്റെ ഗ്രീന്‍ കാര്‍ഡ് സംബന്ധിച്ച ഉത്തരവ് റദ്ദാക്കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യുഎസില്‍ സ്ഥിരതാമസത്തിനുള്ള ഗ്രീന്‍ കാര്‍ഡിനായി അപേക്ഷിക്കുന്നവര്‍ അമേരിക്കയില്‍ കടക്കുന്നതു വിലക്കിക്കൊണ്ടുള്ള ഉത്തരവാണ് ഇപ്പോള്‍ ബൈഡന്‍ റദ്ദാക്കിയിരിക്കുന്നത്.

വിലക്ക് അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് എതിരാണ്. അമേരിക്കയിലെ ചില കുടുംബാംഗങ്ങളെയും നിയമപരമായ സ്ഥിരതാമസക്കാരെയും അവരുടെ കുടുംബങ്ങളുമായി ഒത്തുചേരുന്നതില്‍ നിന്നും ഇത് തടയുന്നു. ഇത് വളറെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും ബൈഡന്‍ പറഞ്ഞു.

കോവിഡ് മൂലമുള്ള തൊഴില്‍ നഷ്ടത്തില്‍ നിന്ന് യുഎസ് പൗരന്മാരെ രക്ഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഏപ്രിലില്‍ ട്രംപ് കൊണ്ടുവന്ന വിലക്ക് ഈ മാര്‍ച്ച് 31 വരെയായിരുന്നു ബാധകം. യുഎസിനു വെളിയില്‍ നിന്നുള്ളവരുടെ അപേക്ഷയെയാണ് ഉത്തരവ് ബാധിച്ചിരുന്നത്. പ്രതിവര്‍ഷം 11 ലക്ഷം ഗ്രീന്‍ കാര്‍ഡാണ് അമേരിക്ക നല്‍കുന്നത്.

© 2024 Live Kerala News. All Rights Reserved.