ആര്‍.ബി.ഐ കേന്ദ്ര ബോര്‍ഡ് യോഗത്തില്‍ ധനമന്ത്രി പങ്കെടുക്കും

ഡല്‍ഹി: റിസര്‍വ്‌ ബാങ്ക് ഓഫ് ഇന്ത്യയുടെ കേന്ദ്ര ബോര്‍ഡിന്റെ ബജറ്റ് കഴിഞ്ഞുള്ള യോഗത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ചൊവ്വാഴ്ച പ്രസംഗിക്കും. പ്രസംഗത്തില്‍ 2021-22 കേന്ദ്ര ബജറ്റിന്റെ പ്രധാന പ്രഖ്യാപനങ്ങളുടെ നടപ്പാക്കല്‍ മുഖ്യ വിഷയമായേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2021-22 ലെ കേന്ദ്ര ബജറ്റില്‍ രാജ്യത്തിന് സ്വയം പര്യാപ്തത എന്ന ലക്ഷ്യം നേടിയെടുക്കാനായുളള സമയപരിധി തീരുമാനിച്ചിട്ടുളളതായി ധനമന്ത്രി മുന്‍പ് വ്യക്തമാക്കിയിരുന്നു. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് മാര്‍ച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ധനക്കമ്മിയില്‍ വലിയ വര്‍ധന ഉണ്ടായതായാണ് റിപ്പോർട്ട്.