ക​ര്‍​ഷ​ക സ​മ​ര​ത്തി​ല്‍ ഖാ​ലി​സ്ഥാ​ന്‍​വാ​ദി​കളുടെ നുഴഞ്ഞുകയറ്റം; എ.ജി സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭത്തില്‍ ഖാലിസ്ഥാന്‍ അനുയായികള്‍ നുഴഞ്ഞുകയറിയതായി അറ്റോര്‍ണി ജനറല്‍ (എജി) കെ. കെ വേണുഗോപാല്‍ സുപ്രീം കോടതിയെ അറിയിച്ചു. വി​വാ​ദ കാ​ര്‍​ഷി​ക നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര്‍​ജി​യി​ലെ വാ​ദ​ത്തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

എ.ജി ഈ ​വാ​ദം ഉ​ന്ന​യി​ച്ച​പ്പോ​ള്‍ സ​ത്യ​വാ​ങ്‌​മൂ​ലം ന​ല്‍​കാ​ന്‍ സു​പ്രീം കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്‍റ​ലി​ജ​ന്‍​സ് ബ്യൂ​റോ​യി​ല്‍ (ഐ​ബി) നി​ന്നു​ള്ള വി​വ​ര​ങ്ങ​ള്‍​ക്കൊ​പ്പം ബു​ധ​നാ​ഴ്ച സ​ത്യ​വാ​ങ്‌​മൂ​ലം സ​മ​ര്‍​പ്പി​ക്കാ​മെ​ന്ന് വേ​ണു​ഗോ​പാ​ല്‍ മ​റു​പ​ടി ന​ല്‍​കി. സ​ര്‍​ക്കാ​ര്‍ അ​നു​കൂ​ല ക​ര്‍​ഷ​ക സം​ഘ​ട​ന​യാ​ണ് സ​മ​ര​ത്തി​ല്‍ ഖാ​ലി​സ്ഥാ​ന്‍ വാ​ദി​ക​ള്‍ നു​ഴ​ഞ്ഞു​ക​യ​റി​യ​താ​യി ആ​രോ​പ​ണം ഉ​യ​ര്‍​ത്തി​യ​ത്. സ​ര്‍​ക്കാ​ര്‍ ഇ​ത് പി​ന്നീ​ട് ഏ​റ്റു​പി​ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

കര്‍ഷക പ്രതിഷേധത്തില്‍ ജസ്റ്റിസ് ഫോര്‍ സിഖ് പോലുള്ള ഗ്രൂപ്പുകള്‍ ഉള്‍പ്പെട്ടെന്ന് കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ ഫാര്‍മേഴ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പി എസ് നരസിംഹ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.