ബോബി ഫാൻസ് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ഡോ.ബോബി ചെമ്മണൂർ കൈമാറി.

കോഴിക്കോട് : പേരാമ്പ്ര കൂത്താളിയിലെ ഷൈലയ്ക്ക് ബോബി ഫാൻസ്‌ ചാരിറ്റബിൾ ട്രസ്റ് നിർമ്മിച്ച വീടിന്റെ താക്കോൽ യുണീക് വേൾഡ് റിക്കോർഡ് ഹോൾഡറും ഗിന്നസ് ജേതാവുമായ ഡോ. ബോബി ചെമ്മണ്ണൂർ കൈമാറി. നിർധനരായ കുടുംബങ്ങൾക്ക് വീട് വെച്ച് നൽകുന്നതിന്റെ ഭാഗമായാണ് ഡോ. ബോബി ചെമ്മണ്ണൂരും ബോബി ഫാൻസും ചേർന്ന് ഷൈലയ്ക്ക് വീട് വെച്ച് നൽകിയത്. ചടങ്ങിൽ ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാർക്കറ്റിംഗ് ജനറൽ മാനേജർ അനിൽ സി പി, റീജിയണൽ മാനേജർ ഗോകുൽ, നിഷാദ്, മഹേഷ്, ജിയോ ഡാർവിൻ, ശ്രീനാഥ്, വിനീഷ്, എന്നിവർ പങ്കെടുത്തു.