കെടിയുവിന്റെ കീഴിലുള്ള കോളേജുകളിൽ ജനുവരി നാല് മുതൽ ക്ലാസുകൾ ആരംഭിക്കും

തിരുവനന്തപുരം : എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള കോളജുകളിൽ ജനുവരി 4ന് ക്ലാസ് തുടങ്ങും. 50 % വിദ്യാർഥികൾ വീതം 2 ഷിഫ്റ്റുകളിലായി ശനിയാഴ്ച ഉൾപ്പെടെ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ ക്ലാസുകൾ. മൂന്നാം സെമസ്റ്റർ എംടെക് ആർക്ക്, എംപ്ലാൻ ക്ലാസുകൾ 5 ആം സെമസ്റ്റർ എംസിഎ, 9 ആം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംസിഎ, ഏഴാം സെമസ്റ്റർ ബിആർക് കോൺടാക്ട് ക്ലാസുകൾ ജനുവരി 18ന് തുടങ്ങും.

3 ആം സെമസ്റ്റർ എംസിഎ/ഇന്റഗ്രേറ്റഡ് എംസിഎ, 3 ആം സെമസ്റ്റർ ബിടെക്, ബിഎച്ച് എംസിടി, ബിസെഡ് , ബിആർക്, 3 ആം സെമസ്റ്റർ ബിടെക് ലാറ്ററൽ എൻട്രി കോഴ്സുകൾ ഫെബ്രുവരി 1 മുതൽ ആരംഭിക്കും. 1 ആം സെമസ്റ്റർ ബിരുദ വിദ്യാർഥികൾക്കു മാർച്ച് 1 മുതലും 1 ആം സെമസ്റ്റർ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് ഫെബ്രുവരി 22നും ക്ലാസ് തുടങ്ങും. കണ്ടെയ്ൻമെന്റ് സോണിലെ വിദ്യാർഥികളും അധ്യാപകരും ഹാജരാകേണ്ടതില്ല. ഓൺലൈനായി പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് പാഠ്യവിഷയങ്ങൾ കോളജുകൾ നൽകണം.