ട്രംപിന്റെ ട്വിറ്റർ പാസ്‌വേഡ്‌ ഹാക്ക് ചെയ്ത് എത്തിക്കൽ ഹാക്കർ

ന്യൂയോർക്ക്: ട്രംപിന്റെ ട്വിറ്റർ പാസ്‌വേഡ് ഹാക്ക് ചെയ്തു. പ്രസിഡന്റാകുന്നതിനു മുന്‍പും ഇയാള്‍ ട്രംപിന്റെ പാസ്‌വേഡ് കണ്ടെത്തിയിരുന്നു. എന്നാല്‍ യുഎസ് പ്രസിഡന്റിന്റെ സമൂഹമാധ്യമ പാസ്‌വേഡ് കണ്ടെത്തിയെന്നത് വലിയ വാര്‍ത്തയായി. ഈ വര്‍ഷം ഒക്ടോബറില്‍ ആണ് സംഭവം നടക്കുന്നത്. MAGA2020 പാസ്‌വേഡ് ഉപയോഗിച്ച് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞതായി ഡച്ച് പ്രോസിക്യൂട്ടര്‍മാര്‍ സ്ഥിരീകരിച്ചു.

സംഭവം നടന്നയുടന്‍ തന്നെ ഇക്കാര്യം അദ്ദേഹം അധികൃതരെ അറിയിക്കുകയും സുരക്ഷാനടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അതു കൊണ്ട് ഇയാള്‍ക്കെതിരേ കേസ് എടുക്കില്ല. ഉത്തരവാദിത്തപ്പെട്ട വെളിപ്പെടുത്തല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു പ്രത്യേക സാഹചര്യമായി ഇത് കണക്കാക്കപ്പെടുന്നുവെന്നാണ് ഡച്ച് പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസ് ഓപ്പണ്‍ബാര്‍ മിനിസ്റ്ററി പറഞ്ഞു. രഹസ്യ ഏജന്റുമാര്‍ നെതര്‍ലാന്‍ഡിലെ ഈ ഗവേഷകനെ സന്ദര്‍ശിച്ചതായി ഡച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ എന്നതിന്റെ ഷോട്ട്‌ഫോമായിരുന്നു ട്രംപ് പാസ്‌വേഡായി ഉപയോഗിച്ചിരുന്നത്.

© 2024 Live Kerala News. All Rights Reserved.