ബോബി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ റോള്‍സ് റോയ്സ് ടൂര്‍ പുനരാരംഭിച്ചു

റോള്‍സ് റോയ്സ് ടാക്‌സി ടൂര്‍ പുനരാരംഭിച്ചു
അങ്കമാലി: കോവിഡ് മൂലമുണ്ടായ ഒരു ഇടവേളയ്ക്കു ശേഷം ബോബി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ റോള്‍സ് റോയ്സ് ടൂര്‍ പുനരാരംഭിച്ചു. എറണാകുളം സ്വദേശി പോള്‍ തോമസും കുടുംബവും ആണ് അങ്കമാലിയില്‍ നിന്ന് മൂന്നാറിലെ ബോബി ചെമ്മണൂര്‍ ഗ്രൂപ്പിന്റെ ക്ലബ് ഓക്‌സിജന്‍ റിസോര്‍ട്ടിലേക്ക് യാത്ര ചെയ്തത്.
അങ്കമാലി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലറി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഡയറക്ടര്‍ ജിസോ ബേബി,ക്ലബ് ഓക്‌സിജന്‍ സി ഇ ഒ ഗിരീഷ് നായര്‍ വൈസ് പ്രസിഡന്റ് സില്‍ജു ജോസഫ് , കേരള ഹെഡ് അനൂപ് നായര്‍, ജനറല്‍ മാനേജര്‍ (റിസോര്‍ട്ട്‌സ്) റിയാസ് റഷീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ഇന്ത്യയിലെ ആദ്യത്തെ റോള്‍സ് റോയ്സ് സൂപ്പര്‍ ലക്ഷ്വറി ടാക്‌സിയില്‍ വെറും 25,000 രൂപക്ക് 300 കിലോമീറ്റര്‍ യാത്ര ചെയ്യാം.കൂടാതെ ക്ലബ് ഓക്‌സിജന്‍ മെമ്പര്‍ഷിപ്പ് എടുത്തും റോള്‍സ് റോയ്സ് ടാക്‌സിയില്‍ സൗജന്യമായി യാത്ര ചെയ്യാം