ഒബാമ കഴിവില്ലാത്ത പ്രസിഡന്റ്; തന്റെ സർക്കാരിന്റെ പ്രവർത്തനങ്ങൾ ഏറെ മികച്ചത്; ഒബാമക്ക് മറുപടിയുമായി ട്രംപ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വിമർശനമുന്നയിച്ച ഒബാമക്കുള്ള മറുപടിയുമായി ട്രംപ് രംഗത്തെത്തി. ഒ​ബാ​മ ക​ഴി​വി​ല്ലാ​ത്ത പ്ര​സി​ഡ​ണ്ടാ​യി​രു​ന്നു​വെ​ന്ന് കുറ്റപ്പെടുത്തിയ ട്രംപ് തന്‍റെ സ​ര്‍​ക്കാ​രി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​റെ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നവകാശപ്പെട്ടു.

ചെ​യ്യാ​നാ​കു​ന്ന​തെ​ല്ലാം ചെ​യ്യു​ന്നു​ണ്ടെ​ന്നും ട്രം​പ് അറിയിച്ചു. പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും മ​റ്റും ശ​ക്ത​മാ​ക്കി​യ​തി​ന്‍റെ ഫ​ല​മാ​യി രാ​ജ്യ​ത്ത് പു​തി​യ​താ​യി കോ​വി​ഡ് ബാ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​യ്ക്കാ​നാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​വി​ഡ് പ്ര​തി​രോ​ധത്തിനായി ട്രം​പ് ഭ​ര​ണ​കൂ​ടം സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടു​ക​ള്‍ നി​ല​വാ​ര​മി​ല്ലാ​ത്ത​താ​ണെ​ന്നും ഭരണകൂടത്തിന് പാളിച്ചകൾ പറ്റിയെന്നും ട്രംപ് പൂ​ര്‍​ണ​പ​രാ​ജ​യ​മാ​ണെ​ന്നും ഒ​ബാ​മ വിമർശനമുന്നയിച്ചിരുന്നു.
ഇ​തി​നെ​തി​രെയാ​ണ് ട്രം​പ് പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.