ആഭ്യന്തര യുദ്ധം നടക്കുന്ന യെമനിലേക്ക് നഴ്‌സുമാര്‍ മടങ്ങിപോകുന്നതായി സുഷമ സ്വരാജ്

sushma-yemen-tweet.JPG.image.784.410

ന്യൂഡല്‍ഹി: ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനില്‍ നിന്ന് ഇന്ത്യയിലെത്തിച്ച നഴ്‌സുമാരില്‍ പലരും തിരിച്ചുപോകുന്നതായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. യെമനിലെ സ്ഥിതി ശാന്തമായിട്ടില്ല. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനൊപ്പം ഇന്ത്യന്‍ എംബസ്സിയും പൂട്ടിയിരുന്നു. എംബസി പോലുമില്ലാത്ത നാട്ടിലേയ്ക്ക് നഴ്‌സുമാര്‍ മടങ്ങിപ്പോയാല്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്നും സുഷമ ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു.

ഇന്ത്യന്‍ നാവികസേന നടത്തിയിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ രക്ഷാദൗത്യമായിരുന്നു യെമനിലേത്. ഐഎന്‍എസ് മുംബൈ, ഐഎന്‍എസ് തര്‍കഷ്, ഐഎന്‍എസ് സുമിത്ര, എം.വി. കോറല്‍സ്, എം.വി. കവരത്തി എന്നീ കപ്പലുകളാണ് ഇതിന് നേതൃത്വം നല്‍കിയത്.

മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 17 വരെ രക്ഷാപ്രവര്‍ത്തനം നീണ്ടു. 4,741 ഇന്ത്യക്കാരെ രക്ഷിച്ചു. മടക്കിയെത്തിച്ചതില്‍ 2527 പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. 1,947 വിദേശ പൗരന്മാരെയും ഇന്ത്യ യെമനില്‍ നിന്നു രക്ഷപ്പെടുത്തി.

© 2024 Live Kerala News. All Rights Reserved.