മഹാരാഷ്ട്രയില്‍ കണക്കുകള്‍ പിഴച്ച് ബിജെപി; പിടിമുറുക്കാനൊരുങ്ങി ശിവസേന

മുംബൈ> മഹാരാഷ്ട്ര ഉപതെരഞ്ഞെടുപ്പില്‍ ബിജെപി – ശിവസേന സഖ്യം മുന്നിട്ടുനില്‍ക്കുമ്പോഴും, തെരഞ്ഞെടുപ്പിനു ശേഷമുള്ള രാഷ്ട്രീയ സ്ഥിതിഗതികള്‍ തര്‍ക്കങ്ങള്‍ക്കിടയാക്കുമെന്ന് റിപ്പോര്‍ട്ട്. പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസ്, എന്‍സിപി എന്നിവരുമായി ബന്ധം സ്ഥാപിക്കില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റൗട്ട് പറയുന്നുണ്ടെങ്കിലും, 50-50 ഫോര്‍മുലയില്‍ മന്ത്രിസഭാ രൂപീകരണം നടക്കുമെന്ന ശിവസേനാ നേതാവിന്റെ പ്രസ്താവന, എന്‍ഡിഎയില്‍ അധികാര വടംവലി ഉണ്ടാകുമെന്നതിന്റെ സൂചനയായി.

2014ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്നും വ്യത്യസ്തമായി എന്‍സിപിയും കോണ്‍ഗ്രസും(യുപിഎ) ഒന്നിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ എന്‍സിപി നേടുകയും കോണ്‍ഗ്രസിന് സീറ്റുകള്‍ നിലനിര്‍ത്താനാവുകയും ചെയ്തു.

© 2024 Live Kerala News. All Rights Reserved.