Automobile Tips: ബ്രേക്ക്ഡൗണ്‍ മാറ്റാം ഈസിയായി…

കാറില്‍ എവിടെയെങ്കിലും പാട്ടും കേട്ട് അടിച്ച് പൊളിച്ച്  പോകുമ്പേഴായിരിക്കും വില്ലനായി  ബ്രേക്ക് ഡൗണ്‍ പ്രശ്‌നം. പിന്നെ വഴിയില്‍ കിടക്കേണ്ടി വരും.ബ്രിട്ടനില്‍  ഓട്ടൊമൊബൈല്‍ അസോസിയേഷന്‍ നടത്തിയ പഠനത്തില്‍ മെക്കാനിക്കല്‍ തകരാറുമൂലം വാഹനം ബ്രേക്ക്ഡൗണാകുന്നത് ഒരു ശതമാനത്തിലും താഴെയാണെന്നു കണ്ടെത്തി. 99 ശതമാനം ബ്രേക്ക്ഡൗണുകള്‍ ഉണ്ടാകുന്നത് സോഫ്റ്റ്‌വെയര്‍ തകരാറുകള്‍ മൂലമാണ്. അതിശയിക്കേണ്ട.

 

നിങ്ങള്‍ ഓടിക്കുന്ന വാഹനം പുതുതലമുറയില്‍പ്പെട്ടതാണെങ്കില്‍ നിയന്ത്രിക്കുന്നത് സോഫ്റ്റ്‌വെയര്‍ തന്നെ. അതായത് മൈക്രൊപ്രോസസര്‍ എന്ന ഹാര്‍ഡ് വെയറും അതിലുള്ള സോഫ്റ്റ് വെയറും ഒത്തുചേര്‍ന്ന്. യൂറോ രണ്ട് നിബന്ധനയുള്ള പെട്രോള്‍ കാറുകളിലെല്ലാം ഇത്തരം ഒരു മൈക്രൊപ്രോസസര്‍ ഉണ്ടാവും. ഇന്നിറങ്ങുന്ന ഒട്ടുമിക്ക ഇരുചക്രവാഹനങ്ങള്‍ക്കു പോലും മൈക്രൊപ്രോസസര്‍ നിയന്ത്രണങ്ങളുണ്ട്.

എന്നാല്‍ ഇതൊക്കെ പഴങ്കഥയായിരിക്കുന്നു.ഇപ്പോള്‍ എവിടെയെങ്കിലും പോകുമ്പോള്‍ കാറു കേടായെന്നു കരുതുക. ഉടന്‍ തന്നെ മൊബൈല്‍ ഫോണെടുത്ത് സര്‍വീസ് സെല്ലില്‍ വിളിക്കണം. നിങ്ങളുടെ കാറിന്റെ പാസ് വേഡ് പറഞ്ഞ് കൊടുക്കുക. ഉടന്‍ തന്നെ സര്‍വീസ് സെല്ലിലെ കംപ്യൂട്ടര്‍ നിങ്ങളുടെ കാറുമായി ഇന്റര്‍നെറ്റ് മുഖേന ബന്ധപ്പെടും. പ്രശ്‌നം എവിടെയാണെന്നു കണ്ടു പിടിക്കും. പരിഹാരത്തിനുള്ള സോഫ്റ്റ് വെയര്‍ പാച്ച് കാറിലേക്ക് ഡൗണ്‍ലോഡു ചെയ്യും.

എല്ലാം മിനിറ്റുകള്‍ക്കൊണ്ടു കഴിയും. റെഡി സന്ദേശം കിട്ടിക്കഴിഞ്ഞാല്‍ കാറുമെടുത്തു പോകാം…എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം അല്ലേ..? പക്ഷെ ഇതൊരു സ്വപ്‌നം അല്ല..വെറും കഥയല്ല, ബ്രിട്ടീഷ് റോഡുകളില്‍ ബി.എം.ഡബ്ല്യു പ്രാവര്‍ത്തികമാക്കിയ ഈ നൂതന സര്‍വീസ് ഏര്‍പ്പാട് ജനറല്‍ മോട്ടൊഴ്‌സ് അവരുടെ ആഡംബര മോഡലുകള്‍ക്ക് അമേരിക്കയില്‍ നല്‍കുന്നുണ്ട്. വൈകാതെ എല്ലാ കമ്പനികളും ഈ മേഖലയിലേക്കു വരും. അത്യാധുനിക മോഡലുകളിറക്കുന്നതില്‍ കമ്പനികള്‍ പരസ്പരം മത്സരിക്കുന്ന ഇന്ത്യയിലും അധികം വൈകാതെ ഇതൊക്കെ യാഥാര്‍ത്ഥ്യമായേക്കാം.

© 2024 Live Kerala News. All Rights Reserved.