മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ തയ്യാറായി 13 കമ്പനികള്‍ രംഗത്ത്

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ തയ്യാറായി 13 കമ്പനികള്‍ രംഗത്ത്. കേരളത്തിന് പുറത്തുനിന്നുള്ള കമ്ബനികളാണ് ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ താത്പര്യമുണ്ടെന്ന് കാണിച്ച്‌ മരട് നഗരസഭയ്ക്ക് അപേക്ഷ നല്‍കിയത്.

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ താത്പര്യമുള്ള കമ്ബനികളില്‍നിന്നും നഗരസഭ അപേക്ഷ ക്ഷണിച്ചത്. ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ള കമ്ബനികളാണ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്.

ഫ്ലാറ്റുകള്‍ പൊളിക്കാന്‍ അടിസ്ഥാന ചെലവായി കണക്കാക്കിയിട്ടുള്ളത് 30 കോടി രൂപയാണ്. വിദഗ്ധസംഘത്തെ നിയോഗിച്ച്‌ കമ്ബനികളുടെ കാര്യക്ഷമത പരിശോധിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടും. കൂടാതെ 30 കോടി രൂപയെന്ന ഭീമമായ തുക നഗരസഭയ്ക്ക് താങ്ങാനാകില്ലെന്നും സര്‍ക്കാരിനെ അറിയിക്കും.

അതിനിടെ നഗരസഭയുടെ ഒഴിപ്പിക്കല്‍ നോട്ടിസിനെതിരെ ഫ്ളാ​റ്റ് ഉടമകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. നോട്ടിസ് നിയമാനുസൃതമല്ലെന്നു ചൂണ്ടിക്കാട്ടിയാണു ഹര്‍ജി.