പാക് അധീനകാശ്മീരില്‍ ഇമ്രാന്‍ഖാനെതിരെ മുദ്രാവാക്യം വിളിച്ച്‌ വിദ്യാര്‍ത്ഥികള്‍

ഇസ്ലാമാബാദ് : പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ മുദ്രാവാക്യവുമായി പാക് അധിനിവേശ കശ്മീരിലെ വിദ്യാര്‍ത്ഥികൾ . മുസഫറാബാദില്‍ നടന്ന റാലിക്കിടെയായിരുന്നു സംഭവം . ഇവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു .

ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച ഇന്ത്യ നടപടിയിലേക്ക് ആഗോള ശ്രദ്ധ കൊണ്ടുവരാനാണ് ഇമ്രാന്‍ ഖാന്‍ പാക് അധിനിവേശ കശ്മീരിലെ മുസഫറാബാദില്‍ റാലി നടത്തിയത്. ഇവിടെയാണ് 11 യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ ഇമ്രാനെതിരെ മുദ്രവാക്യം വിളിച്ചത് .

ഇവരെ സംഭവസ്ഥലത്ത് നിന്നും കസ്റ്റഡിയില്‍ എടുക്കാന്‍ സാധിച്ചില്ലെങ്കിലും ഇവരുടെ പേര് അടക്കം തിരിച്ചറിഞ്ഞതായാണ് പൊലീസ് പറയുന്നത്.