മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിയന്ത്രണം കേന്ദ്രം ഏറ്റെടുക്കാൻ സാധ്യത

കൊച്ചി: പ്രളയകാലങ്ങളില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിയന്ത്രണം കേന്ദ്ര ജലക്കമ്മിഷന്‍ ഏറ്റെടുത്തേക്കും. പെരുമഴ, വെള്ളപ്പൊക്കം തുടങ്ങി പ്രകൃതിക്ഷോഭങ്ങളുണ്ടാകുമ്പോള്‍ അന്തസ്സംസ്ഥാന അണക്കെട്ടുകളുടെ പ്രവര്‍ത്തനം ഏറ്റെടുക്കാനാണ് തീരുമാനം. ഇക്കാര്യത്തിൽ അഭിപ്രായമാരാഞ്ഞ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. പ്രളയകാലത്ത് അണക്കെട്ടിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതോടെ ഇരുസംസ്ഥാനങ്ങളിലെയും സ്ഥിതി മനസ്സിലാക്കി പക്ഷഭേദമില്ലാതെ നടപടി സ്വീകരിക്കാന്‍ കമ്മീഷന് കഴിയും.