രാഹുല്‍ ദ്രാവിഡിനെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനായി നിയമിച്ചു

ന്യൂ​ഡ​ല്‍​ഹി: മു​ന്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം രാ​ഹു​ല്‍ ദ്രാ​വി​ഡി​നെ നാ​ഷ​ണ​ല്‍ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി (എ​ന്‍​സി​എ) ത​ല​വ​നാ​യി ബി​സി​സി​ഐ നി​യ​മി​ച്ചു. എ​ന്‍​സി​എ​യി​ലെ ക്രി​ക്ക​റ്റ് സം​ബ​ന്ധി​ച്ച എ​ല്ലാ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും ഇ​നി ദ്രാ​വി​ഡി​നാ​യി​രി​ക്കും. ദ്രാവിഡ് നേരത്തെ തന്നെ ഈ സ്ഥാനത്തെത്തുമെന്ന് റിപ്പോട്ടുകള്‍ ഉണ്ടായിരുന്നു.

ജൂലായ് ഒന്നു മുതല്‍ തന്നെ ദ്രാവിഡ് സ്ഥാനമേറ്റെടുക്കേണ്ടതായിരുന്നു. എന്നാല്‍ അദ്ദേഹം ഇന്ത്യ സിമന്റ്‌സ് വൈസ് പ്രസിഡന്റായതിനാല്‍ ചുമതലയേല്‍ക്കുന്നത് വൈകുകയായിരുന്നു.

ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റി​ന്‍റെ ഭാ​വി ത​ല​മു​റ​യെ വാ​ര്‍​ത്തെ​ടു​ക്കു​ന്ന​തി​നാ​യു​ള്ള സ്ഥാ​പ​ന​മാ​ണു ബംഗളൂരു ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന നാ​ഷ​ണ​ല്‍ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി. ഇ​ന്ത്യ എ, ​അ​ണ്ട​ര്‍-19 ടീ​മു​ക​ളു​ടെ പ​രി​ശീ​ല​ക ചു​മ​ത​ല വ​ഹി​ക്കു​ന്ന ദ്രാ​വി​ഡ് ഇ​നി ഈ ​സ്ഥാ​ന​ങ്ങ​ളി​ല്‍ തു​ട​രു​മോ എ​ന്ന​തു വ്യ​ക്ത​മ​ല്ല.

ദേശീയ വനിതാ, പുരുഷ ടീമുകളുടെ പരിശീലകരുമായി ചേര്‍ന്ന് ദ്രാവിഡിന് പ്രവര്‍ത്തിക്കാം. ഇന്ത്യ എ, അണ്ടര്‍ 23, അണ്ടര്‍ 19 എന്നീ ടീമുകളുടെ പരിശീലനം ഉള്‍പ്പെടെ ഇനി ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും. എന്നാര്‍ ദ്രാവിഡിന്റെ പ്രവര്‍ത്തന കാലാവധി ബിസിസിഐ വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.