Face to Face: “സ്‌നേഹപൂര്‍വ്വം ചന്ദ്രലേഖ” ഫേസ് ടു ഫേസില്‍ ചാള്‍സ് ജോര്‍ജ്ജിനൊപ്പം ചന്ദ്രലേഖ

CHALSE

ഫേസ് ടു ഫേസില്‍

ചാള്‍സ് ജോര്‍ജ്ജിനൊപ്പം ചന്ദ്രലേ

ചന്ദ്രലേഖ എന്ന പേര് മൂന്ന് വര്‍ഷം മുന്‍പ് മുതല്‍ മലയാളികള്‍ യു ട്യൂബ് വഴി കേട്ട് പരിചയിച്ചതാണ്.അതിനാല്‍ത്തന്നെ പ്രത്യേകി്ച ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യകതയില്ലെന്ന് തോന്നുന്നു. ചിത്ര എന്ന ഗായിക പാടി ഹിറ്റാക്കി മാറ്റിയ പാട്ട് യു ട്യൂബ് ലൂടെ പാടി ഹിറ്റാക്കി മാറ്റിയ വീട്ടമ്മ. അതാണ് ചന്ദ്രലേഖ.

സംഗീതം ചെറുപ്പം മുതലേ അഭ്യസിക്കാന്‍ പറ്റിയിട്ടില്ല. എന്നാല്‍ ഒരുപാട് പേരുടെ സപ്പോര്‍ട്ട് കൂടെ ഉണ്ടായിരുന്നു. അച്ഛന്‍ അമ്മ സഹോദരങ്ങള്‍ ബന്ധുക്കള്‍, നാടുകാര്‍, അങ്ങനെ പലരുടെയും ചന്ദ്രലേഖയുമായി സംസാരിച്ച തുടങ്ങി.
എന്റെ ജീവിതം ശരിക്കുമൊരു ദൈവാനുഗ്രഹമാണ്. സംഗീതം പഠിച്ചെല്ലെങ്കിലും, അതിനോടുള്ള അമിതമായ സ്‌നേഹമാകാം ഈ ഒരു ഭാഗ്യത്തിന് കാരണം. പണ്ട് മുതലേ ചിത്ര ചേച്ചിയുടെ പാടുകള്‍ എനിക്ക് വലിയ ഇഷ്ടമായിരുന്നു … എനിക്ക് ഇങ്ങനെ പാടാന്‍ പറ്റുമെന്ന് ഒരിക്കലും ഞാന്‍ വിചാരിച്ചിരുന്നിട്ട് പോലുമില്ല. യു ട്യൂബില്‍ പാട്ട് ഹിറ്റായി. ലോകം മുഴുവനുമുള്ള മലയാളികള്‍ എന്റെ പാട്ട് സ്വീകരിച്ചു.. എന്നെ സപ്പോര്‍ട്ട് ചെയ്തു.. ചന്ദ്രലേഖ തുടര്‍ന്നു.
മലയാളത്തില്‍ ലവ് സ്റ്റോറി എന്ന ചിത്രത്തിലാണ് ആദ്യം പാടാന്‍ അവസരം ലഭിച്ചത്. രണ്ടാതെ ചിത്രത്തില്‍ ചിത്ര ചേച്ചിക്കൊപ്പം പാടാന്‍ സാധിച്ചു. പിന്നെ മൂന്നാമത് പ്രവാസി മലയാളികളുടെ ചിത്രം. ഒടുവില്‍ തമിഴ് ചിത്രത്തിലും പാടി. ചിത്രം ഉടനെ പുറത്തിറങ്ങും ..ഓഡിയോ ലോഞ്ച്‌
കഴിഞ്ഞു . അങ്ങനെ പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷത്തിലാണ് ഞാന്‍.
ഞാന്‍ എവിടെ ചെന്നാലും എല്ലാവരും എന്റെ അടുത്ത് വന്നു, സ്വന്തം വീട്ടിലെ ഒരംഗത്തെ പോലെ എന്നോട് സംസാരിക്കുന്നു എന്നതാണ്. അതുപോലെ വീട്ടിലാണെങ്കില്‍ ഭര്‍ത്താവും ഭാര്‍ത്താവിന്റെ അമ്മയും എന്റെ വീടുകാരും നല്ല സപ്പോര്‍ട്ട് ആണ്. ചന്ദ്രലേഖയിലെ സാധാരണ സ്ത്രി വാചാലയായി..

എന്റെയൊക്കെ ചെറുപ്പ കാലത്ത് സാങ്കേതിക വിദ്യ ഇത്രത്തോള മില്ലായിരുന്നു. നമ്മുക്ക് ചുറ്റുമുള്ള അളുകളിലെ കഴിവിനെ, നമ്മള്‍ വേണം പുറത്തു കൊണ്ടുവരാന്‍. സംഗീതത്തെ ഒരുപാട് സ്‌നേഹിച്ചത് കൊണ്ട് ഈശ്വരന്‍ അറിഞ്ഞു തന്ന കഴിവായിട്ടാണ് എല്ലാത്തിനേയും ഞാന്‍ കാണുന്നത്.. ചിത്ര ചേച്ചി പാടിയ രാജ ഹംസമേ എന്ന പാട്ടാണ് എന്നെ എന്റെ ജീവിത്തല്‍ എറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളത്. ആ പാട്ട് തന്നെയാണ് ഞാന്‍ എറ്റവും കൂടുതല്‍ പാടിയിടുള്ളതും.

രാജഹംസമേ.. മഴവില്‍..

പാട്ടിന്റെ ഏതാനം വരികള്‍ ചന്ദ്രലേഖ പാടി..

© 2024 Live Kerala News. All Rights Reserved.