സം​ഝോ​ത എ​ക്സ്പ്ര​സ് സ്ഫോ​ട​നം: സ്വാ​മി അസീമാനന്ദ് ഉൾപ്പടെ നാല് പ്രതികളെ വെറുതെ വിട്ടു

ന്യൂ​ഡ​ല്‍​ഹി: സം​ഝോ​ത എ​ക്സ്പ്ര​സ് സ്ഫോ​ട​ന​ക്കേ​സി​ല്‍ മു​ഖ്യ​പ്ര​തി സ്വാ​മി അ​സീ​മാ​ന​ന്ദ​യ​ട​ക്കം നാ​ലു പ്ര​തി​ക​ളെ​യും കോ​ട​തി വെ​റു​തെ വി​ട്ടു. പ​ഞ്ച്കു​ള​യി​ലെ എ​ന്‍​ഐ​എ കോ​ട​തി​യു​ടേ​താ​ണ് വി​ധി. പ്രതികള്‍ക്കെതിരെ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ലെന്ന് പ്രത്യേക എന്‍.ഐ.എ കോടതി വിധിച്ചു.

സംഝോത എക്സ്പ്രസ് സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരനെന്ന് കാട്ടി എന്‍.ഐ.എ കുറ്റപത്രത്തില്‍ പ്രതിചേര്‍ത്ത സ്വാമി അസീമാനന്ദ, കൂട്ടുപ്രതികളായ ലോകേഷ് ശര്‍മ്മ, കമല്‍ ചൌഹാന്‍, രജീന്ദര്‍ ചൌധരി എന്നിവരെയാണ് കോടതി വെറുതെവിട്ടത്.

2007 ഫെ​ബ്രു​വ​രി 18-ന് ​സം​ഝോ​ത എ​ക്സ്പ്ര​സ് ഹ​രി​യാ​ന​യി​ലെ പാ​നി​പ്പ​ട്ടി​ല്‍ എ​ത്തി​യ​പ്പോ​ഴു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ 68 പേ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. മ​രി​ച്ച​വ​രി​ലേ​റെ​യും പാ​ക് പൗ​ര​ന്‍​മാ​രാ​യി​രു​ന്നു.

© 2024 Live Kerala News. All Rights Reserved.