പുല്‍വാമ ചാവേറാക്രമണം : യു.എസ് പ്രസിഡന്റ് ട്രംപിന്റെ പുതിയ പ്രസ്താവന ഇങ്ങനെ

വാഷിംഗ്ടണ്‍: പുല്‍വാ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും സൗഹൃദത്തിലായാല്‍ അത് അദ്ഭുതകരമാണെന്ന് യു.എസ് പ്രസിഡന്റ് ട്രംപ് . പുല്‍വാമയിലേത് ദാരുണമായ സാഹചര്യമായിരുന്നു. തങ്ങള്‍ ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈറ്റ്ഹൗസില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിപറയുകയായിരുന്നു അദ്ദേഹം.

പുല്‍വാമയുമായി ബന്ധപ്പെട്ട് നിരവധി റിപ്പോര്‍ട്ടുകളും ലഭിച്ചു. വിഷയത്തില്‍ ഉചിതമായ സമയത്ത് അഭിപ്രായം പറയും. ഇതുമായി ബന്ധപ്പെട്ട് ശരിയായ സമയത്ത് പ്രസ്താവന നടത്തുമെന്നും ട്രംപ് അറിയിച്ചു.

ഭീകരാക്രമണത്തിന്റെ വേരറുക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണെന്നു യുഎസ് അംബാസഡര്‍ കെന്നത്ത് ജസ്റ്റര്‍ നേരത്തെ പറഞ്ഞിരുന്നു. പുല്‍വാമ ആക്രമണത്തെ യുഎസ് അപലപിച്ചിരുന്നു. പാക്കിസ്ഥാനു സൈനിക സഹായം നല്‍കുന്നതു യുഎസ് നിര്‍ത്തിവച്ചതായും ബംഗളൂരുവില്‍ കെന്നത്ത് പറഞ്ഞു.