ഉത്തര്‍പ്രദേശില്‍ വിഷമദ്യ ദുരന്തം; 26 പേര്‍ മരിച്ചു

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ വിഷമദ്യ ദുരന്തത്തില്‍ 26 പേര്‍ മരിച്ചു. ഹരിദ്വാറില്‍ പത്ത് പേരും സഹാരന്‍പൂരില്‍ 16 പേരുമാണ് മരിച്ചത്. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

പ്രദേശത്ത് വ്യാജ മദ്യം വ്യാപകമായി വില്‍ക്കുന്നുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തില്‍ ചീഫ് സെക്രട്ടറി പ്രാഥമികാന്വേഷണം നടത്തും. രണ്ട് ദിവസം മുന്‍പും യു.പിയില്‍ മദ്യം കഴിച്ച് നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും ചികിത്സയിലുള്ളവര്‍ക്ക് 50000 രൂപയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.