വീണ്ടും വ​ന്‍ ഭൂ​ച​ല​നം; ജനങ്ങൾ ആശങ്കയിൽ

ജ​ക്കാ​ര്‍​ത്ത: നാടിനെനടുക്കി വീണ്ടും ഇ​ന്തോ​നേ​ഷ്യ​യി​ല്‍ ശ​ക്ത​മാ​യ ഭൂചലനം. റി​ക്ട​ര്‍ സ്കെയിലില്‍ 5.7 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടി​ല്ല. സു​നാ​മി മു​ന്ന​റി​യി​പ്പും ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം. ഈ പ്രദേശത്ത് താമസിക്കുന്നവർക്ക് പ്രത്യേക മുന്നറിയിപ്പ് അധികൃതർ നൽകിയിട്ടുണ്ട്.

അതേസമയം അ​ഫ്ഗാ​നി​സ്ഥാ​ൻ-​പാ​ക്കി​സ്ഥാ​ൻ അ​തി​ർ​ത്തി​യാ​യ ഹി​ന്ദു കു​ഷ് മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം കഴിഞ്ഞ ദിവസം അനുഭവപ്പെട്ടിരുന്നു. റി​ക്ട​ർ സ്കെ​യി​ലി​ൽ 6.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. വൈ​കു​ന്നേ​രം 5.34നാ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. ഭൂ​ച​ല​ന​ത്തി​ൽ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ ഉണ്ടായിട്ടില്ല. ഹി​ന്ദു കു​ഷ് ഭൂ​ച​ല​ന​ത്തി​നു പി​ന്നാ​ലെ ഡ​ൽ​ഹി​യി​ലും നേ​രി​യ ഭൂ​ചല​നം അ​നു​ഭ​വ​പ്പെ​ട്ടു.