ഐ.സി.സി റാങ്കിങ് : രണ്ടാം സ്ഥാനം സ്വന്തമാക്കി ഇന്ത്യ

ഐ.സി.സി റാങ്കിങ്ങിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി ഇന്ത്യ. ഓസ്‌ട്രേലിയ,ന്യൂസിലൻഡ് ഏകദിന പരമ്പര സ്വന്തമാക്കിയതോടെയാണ് 122 പോയിന്റ് സ്വന്തമാക്കി ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്. പഴയ ഐ.സി.സി റാങ്കിങ് പ്രകാരം ഇംഗ്ലണ്ടിന് പുറകില്‍ രണ്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ.ഇംഗ്ലണ്ട് തന്നെയാണ് ഇപ്പോഴും ഒന്നാമൻ.

ഇന്ത്യയോട് പരമ്പര കൈവിട്ട ന്യൂസിലൻഡ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ സൗത്ത് ആഫ്രിക്ക ന്യൂസിലൻഡിനെ മറികടന്നു. 8 മത്സരങ്ങള്‍ കളിച്ച നേപ്പാളും ആദ്യമായി റാങ്കിങ്ങില്‍ 15ആം സ്ഥാനത്ത് ഇടം നേടി.