രാമക്ഷേത്ര നിർമാണം 21നെന്ന്‌ സന്യാസിസഭ

ന്യൂഡൽഹി > അയോധ്യയിൽ രാമക്ഷേത്രനിർമാണം ഫെബ്രുവരി 21ന‌് തുടങ്ങുമെന്ന‌് സന്ന്യാസിമാരുടെ സംഘടന. ഉത്തർപ്രദേശിലെ പ്രയാഗ‌് ‌രാജിൽ മതസമ്മേളനത്തിനുശേഷം സന്ന്യാസിമാരുടെ വക്താവ‌് സ്വാമി സ്വരൂപാനന്ദ സരസ്വതിയാണ‌് തീയതി പ്രഖ്യാപിച്ചത‌്. അയോധ്യഭൂമി തർക്കകേസ‌് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള സാഹചര്യത്തിൽതന്നെയാണ‌് പ്രഖ്യാപനം.ഫെബ്രുവരി 21ന‌് രാമക്ഷേത്രത്തിനായി തറക്കല്ലിടുമെന്നും ആർക്കും ഇത‌് തടയാൻ കഴിയില്ലെന്നും സ്വരൂപാനന്ദ സരസ്വതി പറഞ്ഞു. ആർഎസ‌്എസുമായി തങ്ങൾക്ക‌് ബന്ധമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.