സൈന നെഹ്‌വാളിനെ പ്രശംസിച്ച്‌ മുൻ പരിശീലകൻ രംഗത്ത്

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിനെ പ്രശംസിച്ച്‌ മുൻ പരിശീലകൻ വിമൽ കുമാർ രംഗത്ത്. സൈനയെ തോല്‍പ്പിക്കുക അത്ര എളുപ്പമല്ലാത്തതിന് കാരണമുണ്ടെന്നും ഇന്ത്യയിലെ ഏറ്റവും മനക്കരുത്തുള്ള ബാഡ്മിന്റണ്‍ താരമാണ് സൈനയാണെന്നും വിമൽ കുമാർ പറയുകയുണ്ടായി. പരിക്കും ഫോമില്ലായ്മയും മറികടക്കാന്‍ സൈനയെ പ്രാപ്തയാക്കിയത് മാനസികമായ കരുത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.