എം എസ് ധോണിയെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ താരങ്ങൾ

സിഡ്നി: ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ സൂപ്പർ താരം എം എസ് ധോണിയെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ താരങ്ങൾ. ധോണി വളരെ സിംപിളും എന്നാല്‍, പവര്‍ഫുള്‍ ആണെന്നുമാണ് ഇവർ പറയുന്നത്. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളാണ് ധോണി. ധോണിയുടെ കളി കാണുമ്പോൾ ബാറ്റിംഗും വിക്കറ്റ് കീപ്പിംഗും ക്യാപ്റ്റന്‍സിയും വളരെ സിംപിളായി കൈകാര്യം ചെയ്യുന്നതാണ് ഇഷ്ടപ്പെടുന്നത്. ക്രിക്കറ്റ് സങ്കീര്‍ണമായ ഗെയിമാണെന്നും ധോണി ഇക്കാലത്തും വളരെ സിംപിളായി ക്രിക്കറ്റിനെ സമീപിക്കുന്നത് ആസ്വദിക്കുന്നതായും ഓസീസ് നായകൻ ടിം പെയ്‌ന്‍ പറഞ്ഞു.

ധോണി സമ്മര്‍ദങ്ങളില്ലാതെയാണ് കളിക്കുന്നതെന്നായിരുന്നു പേസര്‍ പാറ്റ് കമിന്‍സ് പറഞ്ഞത്. മൈതാനത്തുള്ള ധോണിയുടെ സമീപനമാണ് തന്‍റെ വലിയ ഓര്‍മ. ഐപിഎല്‍, ലോകകപ്പ്, ടെസ്റ്റ് എന്നിവയിലൊക്കെ അവിശ്വസനീയ കിരീടങ്ങള്‍ ധോണി നേടുന്നത് കണ്ടിട്ടുണ്ടെന്നും എന്നാല്‍ ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിലാണ് സ്റ്റംപ് പിഴുത് ധോണി ഗ്രൗണ്ട് വിടുന്നതെന്നും കമിന്‍സ് പറഞ്ഞു.

ധോണി ഇതിഹാസ താരമെന്നാണ് ഓസീസ് ഏകദിന ടീമിലേക്ക് ക്ഷണം ലഭിച്ച ഉസ്‌മാന്‍ ഖവാജ പറഞ്ഞത്. ധോണി ഇതിഹാസ താരമാണ്. സമ്മര്‍ദങ്ങളില്ലാതെയാണ് അദേഹം കളിക്കുന്നതെന്നും ധോണിക്കൊപ്പം കളിക്കുന്നത് ഇഷ്ടമാണെന്നും ഖവാജ പറഞ്ഞു

Tags