പാകിസ്ഥാനു വേണ്ടി അത്യാധുനിക സംവിധാനമുള്ള യുദ്ധക്കപ്പലുമായി ചൈന

ബെയ്ജിങ്: പാകിസ്ഥാനു വേണ്ടി അതായാധുനിക സംവിധാനമുള്ള യുദ്ധക്കപ്പലുകള്‍ ചൈന നിര്‍മ്മിക്കുന്നുവെന്ന വാര്‍ത്ത ചൈനീസ് ദേശീയ പത്രമാണ് പുറത്തുവിട്ടത്. ഇന്ത്യന്‍ സമുദ്രത്തിലെ ശക്തി സന്തുലനം ഉറപ്പു വരുത്താനാണ് ഇതെന്നാണ് പത്രത്തിലെ റിപ്പോര്‍ട്ടുകള്‍.

നാലു കപ്പലുകളാണ് പാകിസ്ഥാന്‍ ചൈനയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പാകിസ്ഥാന്‍ സൈന്യത്തിന്റെ കയ്യില്‍ ഇതുവരെ ഉള്ളതില്‍ വെച്ച് ഏറ്റഴും വലുതും എല്ലാ ആധുനിക സാങ്കേതിക വിദ്യകളോടും കൂടിയ ആദ്യ കപ്പലായിരിക്കുമിത്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ സമാധാനത്തിനും സുസ്തിരതക്കും ഇതൊരു മുതല്‍ക്കൂട്ടായിരിക്കുമെന്നാണ് പത്രത്തിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ചൈനീസ് നാവികസേനയുടെ യുദ്ധക്കപ്പല്‍ ടൈപ്പ് 054 എ-യുടെ പുതിയ രൂപമാണ് ഒരുങ്ങുന്നത്. മറ്റൊരു രാജ്യത്തിനുവേണ്ടി ചൈന നിര്‍മിച്ചതില്‍വെച്ച് ഏറ്റവും ശക്തമായ യുദ്ധക്കപ്പലായിരിക്കുമിത്. ശത്രുരാജ്യങ്ങളുടെ യുദ്ധക്കപ്പലും മുങ്ങിക്കപ്പലും വ്യോമ പ്രതിരോധപ്രവര്‍ത്തനങ്ങളും വരെ ചെറുക്കാന്‍ ഇവയ്ക്ക് കഴിയും.

ചൈനീസ് സര്‍ക്കാരിന്റെ കീഴിലുള്ള കമ്പനിയാണ് കപ്പലിന്റെ നിര്‍മ്മാണം നടത്തുന്നത്. പാകിസ്ഥാന് ഏറ്റവും കൂടുതല്‍ ആയുധം വിതരണം ചെയ്യുന്ന രാജ്യം ചൈനയാണ്.

© 2024 Live Kerala News. All Rights Reserved.