ശബരിമലയിലെ നിരോധനാജ്ഞ നാ​ല് ദി​വ​സം കൂ​ടി നീട്ടി

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലെ നി​രോ​ധ​നാ​ജ്ഞ നാ​ല് ദി​വ​സം കൂ​ടി നീ​ട്ടി. ഈ ​മാ​സം എ​ട്ടി​ന് അ​ര്‍​ധ​രാ​ത്രി വ​രെ ഇ​ല​വു​ങ്ക​ല്‍‌, നി​ല​യ്ക്ക​ല്‍, പ​മ്ബ, സ​ന്നി​ധാ​നം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​ത്ത​നം​തി​ട്ട ക​ള​ക്ട​ര്‍ പി.​ബി നൂ​ഹ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു.

നി​രോ​ധ​നാ​ജ്ഞ നീ​ട്ട​ണ​മെ​ന്ന് എ​സ്പി​യും എ​ഡി​എ​മ്മും റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു. ദ​ര്‍​ശ​ന​ത്തി​ന് എ​ത്തു​ന്ന​തി​നോ ശ​ര​ണം വി​ളി​ക്കു​ന്ന​തി​നോ നാ​മ​ജ​പം ന​ട​ത്തു​ന്ന​തി​നോ ത​ട​സ​മു​ണ്ടാ​യി​രി​ക്കി​ല്ലെ​ന്ന് ഉ​ത്ത​ര​വി​ല്‍‌ പ​റ​യു​ന്നു.

ശബരിമലയിലെ നിരോധനാജ്ഞ അവസാനിക്കാനിരിക്കേ നിരോധനാജ്ഞ നീട്ടാൻ സാധ്യത തേടി കളക്ടർ എഡിഎമ്മിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. നിരോധനാജ്ഞ നീട്ടണം എന്നായിരുന്നു പൊലീസിന്‍റെ നേരത്തെ മുതലുള്ള ആവശ്യം. മകരവിളക്ക് വരെ നിരോധനാജ്ഞ തുടരണമെന്നായിരുന്നു പൊലീസിന്‍റെ നിലപാട്. ഇത്തവണയും നിരോധനാജ്ഞ നീട്ടണമെന്ന് എസ്പിയും എഡിഎമ്മും റിപ്പോര്‍ട്ട് നല്‍കി. ഇതോടെയാണ് നാല് ദിവസം കൂടെ നിരോധനാജ്ഞ നീട്ടി ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിറക്കിയത്.

© 2024 Live Kerala News. All Rights Reserved.