ഉംറ വിസ; ഇനി നേരിട്ട് ഓണ്‍ലൈനായി വാങ്ങാം

റിയാദ്: ഉംറവിസക്കായി ഇനി സൗദി കോണ്‍സുലേറ്റിനെ സമീപിക്കണ്ടതില്ലെന്ന് ഹജ്ജ് മന്ത്രാലയം. അപക്ഷകർക്ക് ഓൺലൈൻ വഴി നേരിട്ട് വിസ നല്‍കുന്ന പദ്ധതി ഉടൻ നടപ്പിലാക്കുമെന്നും അധികൃതർ അറിയിച്ചു. ഉംറ തീര്‍ത്ഥാടകര്‍ക്ക് വിസ നേരിട്ട് വാങ്ങാനാവുന്ന പദ്ധതി സൗദി ഹജ്ജ്-ഉംറ മന്ത്രാലയമാണ് ആവിഷ്കരിക്കുന്നത്.

ഏജന്റുമാരെയോ ഇടനിലക്കാരെയോ സമീപിക്കാതെ അപേക്ഷകര്‍ക്ക് ഓണ്‍ലൈന്‍ വഴി നേരിട്ടായിരിക്കും വിസ നല്‍കുക. സൗദി വിഷന്‍ 2030ന്റെ ഭാഗമായി ഹജ്ജ്-ഉംറ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ഷത്തില്‍ 30 ദശലക്ഷമായി ഉയര്‍ത്തുക എന്ന ലക്ഷ്യം കണക്കിലെടുത്താണ് തീര്‍ത്ഥാടകര്‍ക്ക് ഉംറ വിസ നേരിട്ട് നല്‍കുന്ന പദ്ധതി നടപ്പാക്കുന്നത്.

© 2023 Live Kerala News. All Rights Reserved.