ശബരിമലയിൽ കളക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നവസാനിക്കും

ശബരിമല : ശബരിമല സന്നിധാനം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ സമയപരിധി ഇന്ന് അവസാനിക്കും.

ഇക്കഴിഞ്ഞ 26ന് നിരോധനാജ്ഞ ദീര്‍ഘിപ്പിച്ച ശേഷം പ്രതിഷേധമോ അറസ്റ്റോ ഉണ്ടായിട്ടില്ലെന്നതിനാല്‍ നിരോധനാജ്ഞ ദീര്‍ഘിപ്പിച്ചേക്കില്ലെന്നാണ് സൂചന.

എന്നാല്‍ മകരവിളക്ക് വരെ നിരോധനാജ്ഞ തുടരണമെന്നാണ് പൊലീസ് നിലപാട്. അതേസമയം വാവര് നടയ്ക്ക് മുന്നിലും മഹാകാണിക്ക അര്‍പ്പിക്കുന്നിടത്തുമുള്ള ബാരികേഡുകള്‍ പൊലീസ് ഉടന്‍ നീക്കിയേക്കും. ഇന്ന് വൈകിട്ട് പമ്പയിലെത്തുന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്ഥിതിഗതികള്‍ വിലയിരുത്തും.

© 2024 Live Kerala News. All Rights Reserved.