ഖഷോഗി വധം: സൗദിക്കെതിരെ ഉപരോധം വേണമെന്ന‌് യുഎസ‌് സെനറ്റർമാർ

വാഷിങ‌്ടൺ
മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയെ കൊലപ്പെടുത്തിയ സംഭവത്തിൽ സൗദി അറേബ്യയോടും കിരീടാവകാശി മുഹമ്മദ‌് ബിൻ സൽമാനോടും പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌് മൃദുസമീപനം പുലർത്തുകയാണെന്ന‌് അമേരിക്കൻ സെനറ്റർമാർ ആരോപിച്ചു. സൗദി അറേബ്യക്ക‌് എതിരെ ഉപരോധം കൊണ്ടുവരണമെന്ന‌് സെനറ്റർമാർ ആവശ്യപ്പെട്ടു. ഡെമോക്രാറ്റുകൾക്ക‌് പുറമെ ട്രംപിന്റെ റിപ്പബ്ലിക്കൻ സെനറ്റർമാരും ഈ ആവശ്യമുയർത്തി രംഗത്തെത്തി. സൗദി രാജകുടുംബാംഗങ്ങൾക്കെതിരെയും യാത്രാവിലക്ക‌് അടക്കമുള്ള നിയന്ത്രണം കൊണ്ടുവരണമെന്നും ആവശ്യമുയർന്നു. ട്രംപ‌് സൗദിക്കാണ‌് ആദ്യ പരിഗണന നൽകുന്നതെന്ന‌് സെനറ്റർമാർ ആരോപിച്ചു. അമേരിക്കയുടെ മൃദുസമീപനം റഷ്യക്കും ചൈനയ‌്ക്കുമാണ‌് നേട്ടമുണ്ടാക്കുന്നതെന്നും സെനറ്റർമാർ ആരോപിച്ചു.

© 2024 Live Kerala News. All Rights Reserved.