രണ്ട് ഇന്ത്യന്‍ താരങ്ങള്‍ രഞ്ജിയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ബിസിസിഐ

ഓസ്ട്രേലിയന്‍ പര്യടനത്തിനായുളള തയ്യാറെടുപ്പിന്റെ ഭാഗമായി രണ്ട് ഇന്ത്യന്‍ താരങ്ങളോട് രഞ്ജി മത്സരങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന് ബിസിസിഐ. ഇന്ത്യന്‍ ബൗളര്‍മാരായ ഇഷാന്ത് ശര്‍മ്മയോടും രവിചന്ദ്രന്‍ അശ്വിനോടുമാണ് ഈ നിര്‍ദേശം.

പരമ്പരയ്ക്ക് മുമ്പ് ആവശ്യമായ വിശ്രമം ലഭിക്കുന്നതിന് വേണ്ടിയാണ് ബിസിസിഐ ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം, ഹൈദരാബാദിനെതിരായ അടുത്ത രഞ്ജി മത്സരത്തില്‍ ഡല്‍ഹി ഇഷാന്തിനെ ടീമിലെടുത്തിട്ടുണ്ട്. ഇഷാന്ത് കളിക്കാത്തത് ഡല്‍ഹിയ്ക്ക് കനത്ത തിരിച്ചടിയാണ്.

© 2023 Live Kerala News. All Rights Reserved.