ശ്രീലങ്കയില്‍ പാര്‍ലിമെന്റ് നടപടികള്‍ നിര്‍ത്തിവെക്കില്ലെന്ന് സിരിസേന

കൊളംബോ: ശ്രീലങ്കയില്‍ പാര്‍ലിമെന്റ് നടപടികള്‍ നിര്‍ത്തിവെക്കില്ലെന്ന് പ്രസി. മൈത്രിപാല സിരിസേന. ഏതൊരു സാഹചര്യത്തിലും അത്തരമൊരു നടപടിയുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

വിക്രമ സിംഗെയെ ഒഴിവാക്കി സിരിസേന പ്രധാന മന്ത്രി പദത്തില്‍ അവരോധിച്ച മഹിന്ദ രജപക്‌സെ പാര്‍ലിമെന്റിന്റെ വിശ്വാസം തേടുന്നതില്‍ രണ്ടു തവണ പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് ഈ പ്രതികരണം.

പാര്‍ലിമെന്റിന്റെ പാരമ്ബര്യവും ജനാധിപത്യ മര്യാദകളും മുറുകെപ്പിടിക്കാന്‍ എല്ലാ അംഗങ്ങളും തയ്യാറാകണമെന്ന് സിരിസേന ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

© 2024 Live Kerala News. All Rights Reserved.