അയര്‍ലന്‍ഡിനെ കെട്ടുകെട്ടിച്ച് ഇന്ത്യന്‍ വനിതകള്‍ ട്വന്റി-20 ലോകകപ്പ് സെമിയില്‍

പ്രൊവിഡന്‍സ്: ഐസിസി വനിതാ ലോകകപ്പ് ട്വന്റി-20 ക്രിക്കറ്റില്‍ ഇന്ത്യ സെമിയിലേക്ക്. അയര്‍ലന്‍ഡിനെ 52 റണ്‍സിനു പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ നേട്ടം. ഇന്ത്യ ഉയര്‍ത്തിയ 146 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന അയര്‍ലന്‍ഡ് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സ് മാത്രമാണ് നേടിയത്.

ഇന്ത്യക്കായി രാധ യാദവ് മൂന്നും ദീപ്തി ശര്‍മ രണ്ടും വിക്കറ്റ് നേടി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് എടുത്തു. 56 പന്തില്‍ 51 റണ്‍സ് നേടിയ ഓപ്പണര്‍ മിതാലി രാജ് ആണ് ഇന്ത്യന്‍ ഇന്നിംഗ്‌സിലെ ടോപ് സ്‌കോറര്‍. നാല് ഫോറും ഒരു സിക്‌സും മിതാലി നേടി.

സ്മൃതി 29 പന്തില്‍ ഒരു സിക്‌സും നാല് ഫോറും അടക്കം 33 റണ്‍സ് എടുത്തു. ജമൈമ റോഡ്രിഗസ് 11 പന്തില്‍ 18 റണ്‍സ് എടുത്ത് പുറത്തായി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് മൂന്ന് പന്തില്‍ ഏഴ് റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

© 2023 Live Kerala News. All Rights Reserved.