ശബരിമല വിഷയത്തിൽ സര്‍ക്കാറുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പന്തളം, തന്ത്രി കുടുംബാംഗങ്ങള്‍

ശബരിമല പ്രശ്നത്തിൽ തന്ത്രിയും പന്തളം കുടുംബങ്ങളുമായുള്ള ചർച്ച നാളെ നടക്കും. സർക്കാർ വിളിച്ച സർവ്വകക്ഷിയോഗത്തിന് ശേഷം 3 മണിക്കാണ് ചർച്ച. ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പന്തളം കുടുംബ പ്രതിനിധികള്‍ പറഞ്ഞു. തന്ത്രി കുടുംബവും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചുട്ടുണ്ട്. എന്നാല്‍ സുപ്രീംകോടതി വിധിക്ക് വിരുദ്ധമായി മണ്ഡലകാലത്ത് ശബരിമലയില്‍ യുവതീ പ്രവേശനം പാടില്ലെന്ന് പന്തളം കുടുംബം ആവശ്യപ്പെടും.

മണ്ഡലകാലം കഴിയുന്നത് വരെ സുപ്രീംകോടതി വിധിക്ക് സ്റ്റേയില്ലെന്ന ഉത്തരവ് വന്നതോടെയാണ് ചർച്ചയ്ക്ക് തയ്യാറായി പന്തളം കുടുംബങ്ങളും തന്ത്രി കുടുംബവും ചർച്ചയ്ക്ക് തയ്യാറായത്. നേരത്തെ സർക്കാർ വിളിച്ച യോഗത്തിൽ നിന്നും ഇരുവരും പിന്മാറിയിരുന്നു.

അതേസമയം, മണ്ഡലകാലത്ത് ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുള്ള നിലപാടിൽ നിന്നും സർക്കാർ പിന്നോട്ട് മാറില്ല. ഭരണഘടനാ പ്രകാരം സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന് സമവായ ശ്രമമുണ്ടെങ്കിലും വിധി നടപ്പാക്കുന്നതിൽ നിന്നും സർക്കാർ പിന്നോട്ട് പോകാനിടയില്ല.

© 2024 Live Kerala News. All Rights Reserved.