ചിത്തിര ആട്ട വിശേഷത്തോടനുബന്ധിച്ച് തുറന്ന ശബരിമല നട ഹരിവരാസനം പാടി അടച്ചു

ചിത്തിര ആട്ട വിശേഷത്തോടനുബന്ധിച്ച് ഇന്ന് തുറന്ന ശബരിമല നട ഹരിവരാസനം പാടി അടച്ചു. ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച ശേഷം രണ്ടാമതായി നട തുറന്ന ഇന്ന് പൊതുവെ സമാധാനപരമായാണ് ശബരിമലയില്‍ ദര്‍ശനം നടന്നത്. വൈകുന്നേരം അഞ്ചരയോടെ തുറന്ന നട അഞ്ച് മണിക്കൂറോളം നീണ്ട ദര്‍ശനത്തിന് ശേഷമാണ് അടച്ചത്. അതേസമയം, പ്രദേശത്ത് നിരോധനാജ്ഞ നിലനിൽക്കുകയായിരുന്നു.

ഏഴായിരത്തോളം പേര്‍ ഇന്ന് ദര്‍ശനം നടത്തിയതായി പൊലീസ് പറഞ്ഞു. വന്‍ ആള്‍ത്തിരക്കായിരുന്നു ഇത്തവണ സന്നിധാനത്ത് അനുഭവപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ചിത്തിര ആട്ട വിശേഷത്തിന് ആയിരത്തോളം പേര്‍ മാത്രമേ ദര്‍ശനം നടത്തിയിരുന്നൊള്ളൂ.