പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു

ന്യഡല്‍ഹി > കേന്ദ്രസര്‍ക്കാര്‍ പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. സബ്‌സിഡിയില്ലാത്ത സിലിണ്ടര്‍ ഒന്നിന് 60 രൂപയും സബ്‌സിഡിയുള്ള സിലിണ്ടറിന് രണ്ട് രൂപ 94 പൈസയുമാണ് കൂട്ടിയത്. ദിനംപ്രതി പെട്രോള്‍ ഡീസല്‍ വില കുത്തനെ ഉയര്‍ത്തുന്നതിനോടൊപ്പമാണ് പാചക വാതകവിലയും വര്‍ധിപ്പിച്ചത്.