പതിനായിരം റണ്‍സ് നേട്ടം; കോഹ്‌ലിക്ക് പ്രശംസയുമായി സച്ചിന്‍ തെണ്ടുല്‍ക്കർ

മുംബൈ: വിശാഖപട്ടണത്ത് നടന്ന ഇന്ത്യ-വിന്‍ഡീസ് രണ്ടാം ഏകദിനത്തില്‍ പതിനായിരം റണ്‍സ് നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് പ്രശംസയുമായി സച്ചിൻ തെണ്ടുൽക്കർ. “തന്നെക്കാള്‍ വേഗത്തിൽ റണ്‍സ് നേടിയ കൊഹ്‌ലി റണ്ണൊഴുക്ക് തുടരൂ. ബാറ്റിങ്ങിലെ സ്ഥിരതയും ഗാംഭീര്യവും അതിശയിപ്പിക്കുന്നതാണ് എന്നും, 10,000 റണ്‍സ് പൂര്‍ത്തിയാക്കിയതില്‍ എല്ലാ ആശംസകളും നേരുന്നതായും .സച്ചിൻ ട്വിറ്ററിൽ കുറിച്ചു