ഇ​ന്ത്യ-​വെ​സ്റ്റ്‌ഇ​ന്‍​ഡീ​സ് ഏ​ക​ദി​നം സ​മ​നി​ല​യി​ല്‍

വിശാഖപട്ടണം: ഇ​ന്ത്യ-​വെ​സ്റ്റ്‌ഇ​ന്‍​ഡീ​സ് ഏ​ക​ദി​ന പ​ര​ന്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​രം സ​മ​നി​ല​യി​ല്‍ അ​വ​സാ​നി​ച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സെടുത്തു. മറുപടി ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സ് നേടി.

രണ്ടു ടീമും ഒപ്പത്തിനൊപ്പം പൊരുതി. നായകന്‍ വിരാട് കോഹ്‌ലിയുടെ താണ്ഡവം റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടി. ഏറ്റവും വേഗത്തില്‍ 10,000 റണ്‍സെന്ന റെക്കോര്‍ഡ്. വിജയം കണ്ടിറങ്ങിയ ഇന്ത്യയെ സമനിലയില്‍ പിടിച്ചു കരീബിയന്‍ കരുത്തര്‍. ഇന്ത്യയുടെ വിജയപ്രതീക്ഷകളെ ഷായ് ഹോപ്പിന്റെ (123) സെഞ്ച്വറി കരുത്തില്‍ മത്സരം സമനിലയില്‍ പിടിച്ചു വെസ്റ്റ് ഇന്‍ഡീസ്.

ഇന്ത്യയ്ക്കുവേണ്ടി നായകന്‍ വിരാട് കോഹ്‌ലി പുറത്താകാതെ 157 റണ്‍സും അമ്ബാട്ടി റായിഡു 73 റണ്‍സും നേടി. രാഹുല്‍ ശര്‍മ (4), ശിഖര്‍ ധവാന്‍ (29), എം.എസ് ധോണി (20), റിശഭ് പന്ത് (17), ജഡേജ (13) എന്നിവര്‍ ഇന്ത്യയ്ക്ക് വേണ്ടി സ്‌കോര്‍ ചെയ്തു.