ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നുഴഞ്ഞുകയറ്റക്കാരുടെ മൃതദേഹങ്ങള്‍ മടക്കിക്കൊണ്ടുപോകാന്‍ പാക്കിസ്ഥാനോട് ഇന്ത്യ

ന്യൂഡല്‍ഹി: ഞായറാഴ്ച നിയന്ത്രണ രേഖയ്ക്കു സമീപം സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് നുഴഞ്ഞുകയറ്റക്കാരുടെ മൃതദേഹങ്ങള്‍ മടക്കിക്കൊണ്ടുപോകാന്‍ ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു.

ആയുധധാരികളായ രണ്ട് പാക് നുഴഞ്ഞുകയറ്റക്കാരും മൂന്നു സൈനികരുമാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. പാക് സൈന്യവും ഭീകരരും ചേര്‍ന്ന് രൂപീകരിച്ച ബോര്‍ഡര്‍ ആക്ഷന്‍ ടീ (ബാറ്റ്)മില്‍ പെട്ട രണ്ടു പേരാണ് കൊല്ലപ്പെട്ടത്.

ഇവര്‍ സൈനിക പരിശീലനം ലഭിച്ച പാക് ഭീകരരാണ്. ഇവരുടെ മൃതദേഹങ്ങള്‍ എടുത്തു കൊണ്ടുപോകാന്‍ സൈന്യം ഔദ്യോഗികമായി തന്നെ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.