Live Blog: സ്വപ്‌നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കി, കലാം മണ്ണിലലിഞ്ഞു..

 12:05PM

കലാമിന്റെ മൃതദേഹം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി.


 

11:33AM

കേരളത്തെ പ്രതിനിധീകരിച്ച് ഗവര്‍ണ്ണര്‍ സദാശിവം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍, മന്ത്രി എംകെമുനീര്‍ എന്നിവര്‍ അഅന്ത്യോപചാരം അര്‍പ്പിച്ചു.


11:20 AM

 

പ്രധാനമന്ത്രി നരേന്ദ്രമോദി അന്ത്യോപചാരം അര്‍പ്പിച്ചു.


 

11.20 AM:

ഇനി മണ്ണിലേക്കലിയാന്‍… ഡോ. കലാമിന് രാജ്യം വിട നല്‍കി

kalam-chennai.jpg.image.784.410

രാമേശ്വരം: മുന്‍ രാഷ്ട്രപതിയും വിഖ്യാത ശാസ്ത്രജ്ഞനുമായ ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന് ജന്മനാടും രാജ്യവും വിടനല്‍കുന്നു. പൂര്‍ണ സൈനിക ബഹുമതികളോടെ മധുര – രാമേശ്വരം പാതയിലെ അരിയാന്‍ഗുണ്ടിലാണ് കബറടക്കം. സര്‍ക്കാര്‍ വിട്ടുനല്‍കിയ ഈ ഒന്നരയേക്കര്‍ സ്ഥലം ഇനി അബ്ദുല്‍ കലാം സ്മാരകമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, മന്ത്രിമാരായ പി.ജെ. ജോസഫ്, എം.കെ. മുനീര്‍ വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാകും കബറടക്ക ചടങ്ങുകള്‍.

കലാമിനു രാമേശ്വരം വികാരനിര്‍ഭരമായാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. പതിനായിരക്കണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്. യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും നീണ്ട നിരയായിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടാണു പലരും പുഷ്പചക്രം അര്‍പ്പിച്ചത്. രാമേശ്വരത്തിന്റെ വിശ്വപൗരനു മുന്നില്‍ തമിഴക രാഷ്ട്രീയം ഭിന്നത മറന്നു കൈകൂപ്പി.

ഇന്നലെ ഉച്ചയോടെയാണ് കലാമിന്റെ മൃതദേഹം രമേശ്വരത്തെത്തിച്ചത്. പൊതുദര്‍ശനത്തിനുശേഷം രാത്രി വൈകി ഭൗതികശരീരം മോസ്‌ക് സ്ട്രീറ്റിലെ കലാമിന്റെ ജന്മഗൃഹത്തിലേക്കു മാറ്റി. തുടര്‍ന്നാണ് മതപരമായ ചടങ്ങുകള്‍ നടത്തിയത്.

ഷില്ലോങ്ങിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനിടെ തിങ്കളാഴ്ച വൈകിട്ട് 6.52നു ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ ഡോ. കലാമിനെ ഉടന്‍തന്നെ നഗരത്തിലെ ബഥനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും താമസിയാതെ അന്ത്യം സംഭവിക്കുകയായിരുന്നു.


 

രാമേശ്വരം: ധനുഷ്‌കോടിയിലെ സാഗരസംഗമംപോലെയായിരുന്നു ആ കൂടിച്ചേരല്‍. ശാന്തമായ ബംഗാള്‍ ഉള്‍ക്കടല്‍ ഇളകിമറിയുന്ന ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ലയിക്കുന്നതുപോലൊരു ദൃശ്യം. സ്വപ്‌നങ്ങളേറെ കണ്ട കണ്ണുകളടച്ച് എ. പി. ജെ. അബ്ദുല്‍ കലാം ശാന്തമായി ഉറങ്ങുന്നു. രാമേശ്വരത്തു കാത്തുനിന്ന പുരുഷാരത്തിന്റെ നടുവിലേക്കു കലാമിന്റെ ഭൗതികശരീരം എത്തുമ്പോള്‍ പാമ്പന്‍ പാലം ചരിത്രപുരുഷനെ നെഞ്ചിലേറ്റി. കലാമിന്റെ ജീവിതയാത്രകള്‍ക്കെല്ലാം സാക്ഷിയായി നിന്ന പാലം കടന്ന് ഇതാ, അന്ത്യയാത്രയും. താഴെ കടല്‍ത്തിരകള്‍ സങ്കടക്കടലായി; മലങ്കാക്കകള്‍ ചിറകൊതുക്കി; ജന്മനാട് കണ്ണീര്‍ തൂവി…ഇനി വിട.

മുന്‍ രാഷ്ട്രപതിയും വിഖ്യാത ശാസ്ത്രജ്ഞനുമായ ഡോ. എ. പി. ജെ. അബ്ദുല്‍ കലാമിന് ജന്മനാടിനൊപ്പം രാജ്യവും ഇന്നു വിടനല്‍കും. ഇന്നു രാവിലെ 11നു പൂര്‍ണ സൈനിക ബഹുമതികളോടെ മധുര രാമേശ്വരം പാതയിലെ അരിയാന്‍ഗുണ്ടില്‍ കബറടക്കം നടക്കും. സര്‍ക്കാര്‍ വിട്ടുനല്‍കിയ ഈ ഒന്നരയേക്കര്‍ സ്ഥലം ഇനി അബ്ദുല്‍ കലാം സ്മാരകമാകും.
കലാമിനു രാമേശ്വരം വികാരനിര്‍ഭരമായാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. പതിനായിരക്കണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്. യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും നീണ്ട നിരയായിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടാണു പലരും പുഷ്പചക്രം അര്‍പ്പിച്ചത്. രാമേശ്വരത്തിന്റെ വിശ്വപൗരനു മുന്നില്‍ തമിഴക രാഷ്ട്രീയം ഭിന്നത മറന്നു കൈകൂപ്പി.

മധുരയില്‍നിന്നു പ്രത്യേക ഹെലികോപ്റ്ററില്‍ കൊണ്ടുവന്ന ഭൗതികശരീരം ഉച്ചയ്ക്കു രണ്ടരയോടെ പൊതുദര്‍ശനത്തിനു വച്ചു. കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, മനോഹര്‍ പാരിക്കര്‍, പൊന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ മൃതദേഹത്തെ അനുഗമിച്ചു. തമിഴ്‌നാട് ഗവര്‍ണര്‍ പി. റോസയ്യ, മന്ത്രിമാരായ പനീര്‍സെല്‍വം, നത്തം വിശ്വനാഥന്‍ എന്നിവര്‍ മധുരയില്‍ മൃതദേഹം ഏറ്റുവാങ്ങി.

പൊതുദര്‍ശനത്തിനുശേഷം രാത്രി വൈകി ഭൗതികശരീരം മോസ്‌ക് സ്ട്രീറ്റിലെ കലാമിന്റെ ജന്മഗൃഹത്തിലേക്കു മാറ്റി. മതപരമായ ചടങ്ങുകള്‍ക്കുശേഷം മൃതദേഹം ഇന്നു രാവിലെ കബറടക്കം നടക്കുന്ന സ്ഥലത്തേക്കു കൊണ്ടുപോകും. ഇന്നു തമിഴ്‌നാട്ടില്‍ പൊതു അവധിയാണ്. കബറടക്കത്തിനുശേഷം മാത്രമേ വ്യാപാരസ്ഥാപനങ്ങളും തുറക്കൂ.

*മോദിയെത്തും,ജയലളിതയില്ല *

രാമേശ്വരം ന്മ മുന്‍ രാഷ്ട്രപതി എ. പി. ജെ. അബ്ദുല്‍ കലാമിന്റെ കബറടക്കത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാമേശ്വരത്തെത്തും. ആരോഗ്യപരമായ കാരണങ്ങളാല്‍ യാത്രചെയ്യാന്‍ കഴിയാത്തതിനാല്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത കബറടക്കത്തിന് എത്തുകയില്ല. ഏഴു മന്ത്രിമാര്‍ പങ്കെടുക്കുമെന്നു ജയലളിത അറിയിച്ചു.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍, മന്ത്രിമാരായ പി. ജെ. ജോസഫ്, എം. കെ. മുനീര്‍ എന്നിവരും പങ്കെടുക്കും.

© 2024 Live Kerala News. All Rights Reserved.