ഏഷ്യാകപ്പ്; ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യയ്ക്ക് ഏഴാം കിരീടം

ദുബായ്: ഏഷ്യാകപ്പില്‍ ഏഴാം കിരീടം സ്വന്തമാക്കി ഇന്ത്യ. ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. 48 റണ്‍സെടുത്ത നായകന്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. രോഹിതും ശിഖര്‍ ധവാനും ആത്മവിശ്വാസത്തോടെ തുടങ്ങി. ചെറിയ സ്‌കോര്‍ അനായാസം മറികടക്കാമെന്ന പ്രതീക്ഷയില്‍ മുന്നേറിയ ഇന്ത്യക്ക് തുടര്‍ച്ചയായി രണ്ടു വിക്കറ്റുകള്‍ നഷ്ടമായത് തിരിച്ചടിയായി. ആദ്യം പുറത്തായത് ധവാനാണ്.

നസ്മുല്‍ ഇസ്ലാമിന്റെ പന്തില്‍ സൗമ്യ സര്‍ക്കാര്‍ പിടിച്ച് ധവാന്‍(15) പുറത്താകുമ്പോള്‍ ടീം സ്‌കോര്‍ 35. മൂന്നാമനായി ഇറങ്ങിയ അമ്പട്ടി റായ്ഡു(2) നേരിട്ടത് ഏഴ് പന്ത് മാത്രം. ബംഗ്ലാദേശ് ഉയര്‍ത്തിയ 223 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ അവസാന പന്തിലാണ് നേടിയത്. ഭേദപ്പെട്ട തുടക്കം ലഭിച്ച ഇന്ത്യയെ മധ്യനിരയുടെ പ്രതിരോധവും വാലറ്റക്കാരുടെ മികവുമാണ് വിജയതീരത്തെത്തിച്ചത്. പരിക്കേറ്റ കാലുമായി കേദാര്‍ ജാദവും(23) അഞ്ച് റണ്‍സെടുത്ത കുല്‍ദീപുമായിരുന്നു വിജയറണ്‍ നേടുമ്പോള്‍ ക്രീസില്‍.

ഇന്ത്യന്‍ ബൗളര്‍മാരെ അമ്പരപ്പിച്ചായിരുന്നു ബംഗ്ലാദേശിന്റെ തുടക്കം. ആദ്യ 20 ഓവറുകളില്‍ ലിറ്റണ്‍ ദാസും മെഹ്ദി ഹസനും നിറഞ്ഞുകളിച്ചു. ഒന്നാം വിക്കറ്റില്‍ 120 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് ഇരുവരും പടുത്തുയര്‍ത്തിയത്. മെഹ്ദി സൂക്ഷിച്ച് കളിച്ചപ്പോള്‍, ലിറ്റണ്‍ ദാസിന്റെ ബാറ്റിനായിരുന്നു മൂര്‍ച്ചയേറെ. ബുംറയുടെയും ഭുവനേശ്വറിന്റെയും ഓവറുകളില്‍ റണ്‍സ് അതിവേഗം നീങ്ങിയപ്പോള്‍, ആദ്യ അഞ്ച് ഓവര്‍ പൂര്‍ത്തിയായപ്പോഴേക്കും ചഹലിനെ വിളിച്ചു.

ഇന്ത്യയുടെ മറുപടി ബാറ്റിംഗില്‍ ഓപ്പണിംഗ് വിക്കറ്റില്‍ ധവാന്‍- രോഹിത് സഖ്യം 35 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 15 റണ്‍സെടുത്ത ധവാനെ നസ്മുള്‍ ഇസ്ലാമിന്റെ പന്തില്‍ സൗമ്യ സര്‍ക്കാര്‍ പിടികൂടി. തൊട്ടുപിന്നാലെ മികച്ച ഫോമിലുളള അംബാട്ടി റായിഡുവിനെ(2) മടക്കി മഷ്‌റഫി മൊര്‍ത്താസ ഇന്ത്യയെ ഞെട്ടിച്ചു. നാലാമനായി ക്രീസിലെത്തിയ ദിനേശ് കാര്‍ത്തിക്കിനെ കൂട്ടുപിടിച്ച് രോഹിത്ത് മുന്നേറുന്നതിനിടെയാണ് റൂബല്‍ ഹൊസൈന്‍ ഇന്ത്യയെ ഞെട്ടിച്ചത്.

Tags

© 2024 Live Kerala News. All Rights Reserved.