ന്യൂഡല്‍ഹി: ശബരിമലയിൽ സ്ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധി .ശബരിമല സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ അനുവാദം നല്‍കിയാണ് സുപ്രീം കോടതി വിധി വന്നിരിക്കുന്നത് . പത്തിനും അമ്പതിനും ഇടയ്ക്കുള്ള സ്ത്രീകളെയും ശബരിമലയിൽ പ്രവേശിപ്പിക്കണമെന്ന ഹർജിയിലാണ് വിധി പറഞ്ഞത് . ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. അഞ്ചംഗ ബഞ്ചിലെ നാല് ജസ്റ്റിസുമാരും ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചു. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമാണ് സ്ത്രീ പ്രവേശത്തെ എതിര്‍ത്തത്. ലിംഗവിവേചനം ഒരിക്കലും അനുവദിക്കില്ല എന്ന് വിധി പ്രസ്താവത്തില്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എടുത്തുപറഞ്ഞു.