ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് അവകാശപ്പെടാനാകില്ലെന്ന് സുപ്രീംകോടതി. ആധാറിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച വിധി പ്രസ്താവിച്ചുകൊണ്ടാണ് ജസ്റ്റിസ് ജെ. സിക്രി ഇക്കാര്യം വ്യക്തമാക്കിയത്.സാമൂഹിക ക്ഷേമ പദ്ധതികള്‍ ആധാര്‍ ഇല്ലെങ്കില്‍ നിഷേധിക്കരുതെന്നും ഏറ്റവും അത്യാവശ്യമായ വിവരങ്ങള്‍ മാത്രമാണ് അധാര്‍ ശേഖരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി
ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്ലതാണെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. സവിശേഷമായ തിരിച്ചറിയല്‍ കാര്‍ഡാണ് ആധാര്‍ എന്നതാണ് ഇതിന്റെ പ്രത്യേക അദ്ദേഹം നിരീക്ഷിച്ചു. വളരെ ചെറിയ തോതിലുള്ള ബയോമെട്രിക് ഡാറ്റയും മറ്റു വിവരങ്ങളും മാത്രമാണ് ആധാറിനായി ജനങ്ങളില്‍നിന്ന് സ്വീകരിക്കുന്നുള്ളൂ. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട, താഴെത്തട്ടിലുള്ള സമൂഹത്തിന് വ്യക്തിത്വം നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡാണ് ആധാര്‍ എന്നും അദ്ദേഹം പറഞ്ഞു.
ആധാര്‍ കൃത്രിമമായി നിര്‍മിക്കാനാവില്ല. ആധാറിനായി ശേഖരിച്ച വിവരങ്ങള്‍ സുരക്ഷിതമാണ്. സര്‍ക്കാര്‍ പദ്ധതികളില്‍നിന്നുള്ള നേട്ടങ്ങള്‍ ആധാര്‍ കാര്‍ഡിലൂടെ സാധാരണ ജനങ്ങള്‍ക്ക് ലഭിക്കുന്നതായും അദ്ദേഹം നിരീക്ഷിച്ചു.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിനു മുമ്പാകെ നാലുമാസങ്ങളിലായി 38 ദിവസത്തോളം വാദം നടന്നിരുന്നു. മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് തുടങ്ങിയവയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയത് സംബന്ധിച്ച്ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്ത് കര്‍ണാടക ഹൈക്കോടതി മുന്‍ ജഡ്ജി കെ.എസ്. പുട്ടസാമി ഉള്‍പ്പെടെയുള്ളവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ എ.കെ. സിക്രി, എ.എം. ഖന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരുമടങ്ങിയ ബെഞ്ചാണ് വിധിപറയുന്നത്.