ആരായിരുന്നു യാക്കൂബ് മേമന്‍- ചാര്‍ട്ടേഡ് അക്കൗണ്ടില്‍ നിന്നും തൂക്കുകയര്‍ വരെ

മുംബൈ: അബ്ദുള്‍ റസാഖ് മേമന്‍റെ ആറ് മക്കളില്‍ ഏറ്റവും വിദ്യാഭ്യാസം ഉള്ളയാളായിരുന്നു യാക്കൂബ്. ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ യാക്കൂബ് പിന്നീട് ബികോം ബിരുദം നേടുകയും തുടര്‍പഠനം നടത്തി 1990ല്‍ചാര്‍ട്ടേഡ് അക്കൗണ്ടന്‍റാവുകയും ചെയ്തു. ഒരു വര്‍ഷത്തിന് ശേഷം ബാല്യകാല സുഹൃത്തായ ചേതന്‍ മേത്തയോടൊപ്പം ചേര്‍ന്ന് ഇയാള്‍ ‘മേത്ത ആന്റ് മേമന്‍ അസോസിയേറ്റ്‌സ്’ എന്ന സ്ഥാപനം തുടങ്ങി.

ഒരു വര്‍ഷത്തിന് ശേഷം ഇരുവരും വഴി പിരിയുകയും പിതാവിന്‍റെ സ്മരണാര്‍ത്ഥം ‘എ ആര്‍ ആന്റ് സണ്‍സ്’ എന്ന സ്ഥാപനം ആരംഭിക്കുകയും ചെയ്തു. കയറ്റുമതി വ്യവാസയത്തിലേക്ക് സമ്രാജ്യം വികസിപ്പിച്ച യാക്കൂബ്, ഗള്‍ഫിലേക്കും മധ്യേഷ്യയിലേക്കും മാംസവും മാംസ ഉല്‍പന്നങ്ങളും കയറ്റുമതി ചെയ്യുന്നതിനായി തേജ്രാത്ത് ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനം തുടങ്ങി.

വളരെ കുറച്ച് കാലം കൊണ്ട് പണക്കാരനായി തീര്‍ന്ന യാക്കൂബ്, പ്രശസ്തമായ മാഹിം ദര്‍ഹയ്ക്ക് സമീപമുള്ള അല്‍ഹുസൈനി കെട്ടിടത്തില്‍ ആറ് ഫള്റ്റുകളില്‍ നിക്ഷേപം നടത്തി. കള്ളക്കടത്തുകാരനായ സഹോദരന്‍ ടൈഗര്‍ മേമന്റെ സാന്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്നത് ചാര്‍ട്ടഡ് അക്കൗണ്ടന്‍റായ യാക്കൂബായിരുന്നു.

മുംബൈ സ്‌ഫോടനം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ്,മുഴുവന്‍ കുടുംബാംഗങ്ങളോടൊപ്പം യാക്കുബ് മേമന്‍ ഇന്ത്യയില്‍നിന്നും രക്ഷപ്പെട്ടുകയായിരുന്നു. ഒരുവര്‍ഷത്തോളം ദുബായിലും പാക്കിസ്ഥാനിലുമായാണ് പിന്നീട് കഴിഞ്ഞത്. യാക്കൂബിന് പുറമെ കുടുംബത്തിലെ ഒട്ടുമിക്കപേരും ആദ്യഘട്ടത്തില്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്നു
യാക്കൂബിന്‍റെ പിതാവ് അബ്ദുള്‍ റസാക്കും കേസില്‍ ഉള്‍പെട്ടിരുന്നു പിന്നീട് ജാമ്യംത്തിലറങ്ങിയ ഇദ്ദേഹം. 2001ല്‍ മരിച്ചു.

പ്രേരണക്കുറ്റം ചുമത്തപ്പെട്ടെങ്കിലും പിന്നീട് കേസില്‍ നിന്ന് ഒഴിവാക്കിയ യാക്കൂബിന്റെ മാതാവ് ഹനീഫ മേമന്‍ ഇപ്പോള് വീല്‍ ചെയറിലാണ്. യാക്കൂബിന്റെ ആറ് സഹോദരങ്ങളില്‍ മൂത്തയാളായ അയൂബ് മേമന്‍ കേസിന്‍റെ മുഖ്യസൂത്രധാരന്‍ ടൈഗര്‍ മേമനൊപ്പം കറാച്ചിയിലാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. മറ്റൊരു സഹോദരന്‍ സുലൈമാനെ തെളിവുകളുടെ അഭാവത്തില്‍ കേസില്‍നിന്നും ഒഴിവാക്കി.

സ്‌ഫോടനം നടന്ന ദിവസം സുലൈമാന്റ ഭാര്യ റുബീനയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത മാരുതിക്കാറില്‍ നിന്ന് തോക്കുകളും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തിരുന്നു. കേസില്‍ കുറ്റക്കാരിയെന്ന് ടാഡാ കോടതി കണ്ടെത്തിയ റുബീന ഇപ്പോള്‍ പൂനെ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്. യാക്കൂബിന്‍റെ മറ്റ് രണ്ട് സഹോദരങ്ങളായ യൂസുഫും ഈസയും ഇപ്പോള്‍ ഔറംഗാബാദ് ജയിലിലാണ്.

യാക്കൂബിന്‍റെ ഭാര്യ റാഹിനെതിരെയും പ്രേരണകുറ്റം ചുമത്തിയിരുന്നെങ്കിലും തെളിവില്ലെന്നുകണ്ട് വെറുതെവിട്ടു. ഇന്ത്യയിലേക്ക് തിരിച്ചുവരുമ്പോള്‍ ദിവസങ്ങള്‍ മാത്രം പ്രായമുണ്ടായിരുന്ന യാക്കൂബിന്‍റെ മകള്‍ സുബൈദ ഇപ്പോള്‍ ബികോം പാസായി ഉപരി പഠനത്തിനായി തയ്യാറെടുക്കുകയാണ്.

© 2024 Live Kerala News. All Rights Reserved.